ഭക്തരില്ല, ശബരിമല തകരുന്നു?!! ഒപ്പം പട്ടിണിയിലാകുന്നത് ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍

ആളും ആരവവുമില്ലാതെ ശബരിമല. കോടിക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമല ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ന് ഒരു ദുരന്ത സ്ഥലത്തിന്റെ പ്രതീതിയാണ് ശബരിമല ജനിപ്പിക്കുന്നത്. മണ്ഡലകാലത്തിന്റെ നാലാം ദിവസവും മല കയറുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ പതിനെട്ടാം പടി കയറാമെന്ന അവസ്ഥയാണ് ഉള്ളത്. ദേവസ്വം ബോര്‍ഡിലേക്ക് എത്തേണ്ട കോടികളാണ് ഇതിലൂടെ നഷ്ടമാകുന്നത്.

8000 പേര്‍ മാത്രമാണ് ആദ്യ നാലുമണിക്കൂറില്‍ മലകയറിയത്. മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികം പേര്‍ മലകയറിയിരുന്നു. അതേസമയം, കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍ – പമ്പ ബസുകള്‍ സര്‍വീസ് നിര്‍ത്തി. 310 ബസുകളില്‍ 50 എണ്ണത്തിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. 10 ഇലക്ട്രിക് ബസുകളില്‍ സര്‍വീസ് നടത്തുന്നത് മൂന്നെണ്ണം മാത്രമാണ്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവാണ് തിരിച്ചടിയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനത്തിരക്ക് കുറഞ്ഞതിനാല്‍ അപ്പ അരവണ നിര്‍മ്മാണവും നിര്‍ത്തി വച്ചിരിക്കുകയാണ്. സ്ത്രീ പ്രവേശന വിധി വന്നതുമുതല്‍ ശരണം വിളിയുടെ അര്‍ത്ഥം തന്നെ മാറിപ്പോയെന്ന് ഭക്തര്‍ തന്നെ പറയുന്നു. ശരണം വിളി ഒരു മുദ്രാവാക്യം വിളിയായി രൂപപ്പെട്ടെന്നും മനസ്സറിഞ്ഞ് ശരണമന്ത്രം ഉരുവിടാന്‍ കഴിയാത്ത അവസ്ഥ വന്നുവെന്നുംവിലപിക്കുന്നവരുണ്ട്. റോഡ്‌ലും വിമാന്താവളത്തിലും പോലീസ് സ്‌റ്റേഷനിലും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ച് ശരണം വിളിയുടെ പവിത്രത പോയെന്ന് പറയുന്നവരും കുറവല്ല.

ദേവസ്വം ബോര്‍ഡിന്റെ വരുമാനക്കുറവ് ബാധിക്കുന്നത് പട്ടിണിയില്‍ കിടക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളെയാണ്. ദേലസ്വം ബോര്‍ഡിന് കീഴില്‍ വരുമാനമില്ലാതെ കിടക്കുന്ന ക്ഷ്ത്രങ്ങളിലെ നിത്യച്ചെലവ് വരെ ശബരിമല ഉള്‍പ്പെടെ ഉള്ള ക്ഷേത്രങ്ങളിലെ വരുമാനത്തിലാണ് നടത്തിവരുന്നത്. എന്നാല്‍ അതിനാണ് ഈ സീസണില്‍ തടവീഴുന്നത്. ആഭ്യന്തര ഭക്തരുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധങ്ങളെയും പോലീസ് നടപടിയെയും ഭയന്നാണ് ജനങ്ങള്‍ എത്താന്‍ മടിക്കുന്നത്. കറുപ്പുടുത്ത് വൃതമെടുത്ത് ശബരിമലയ്ക്ക് വരാതെ പ്രതിഷേധിക്കുന്നവരും ഉണ്ട്.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ 21ന് ശബരിമല സന്ദര്‍ശിക്കും. ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്നു ശബരിമലയിലെത്തും. രാവിലെ 10 മണിക്ക് ഇവര്‍ നിലയ്ക്കലിലെത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും എംപിമാരോടൊപ്പമുണ്ടാകും. പമ്പയും സന്നിധാനവും എംപിമാര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്തും. മനുഷ്യാവകാശ കമ്മിഷനും ഇന്ന് ശബരിമല സന്ദര്‍ശിക്കും. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്നാണു തീരുമാനം.

Top