പതിനെട്ടാം പടിയുള്‍പ്പടെ വനിതാ പൊലീസുകാരെ വിന്യസിക്കാന്‍ സര്‍ക്കാര്‍; യുവതികളായ പൊലീസുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടുതുടങ്ങി. പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുവതികളായ പൊലീസ് ഓഫീസര്‍മാരെ സന്നിധാനത്ത് നിയോഗിക്കാനുള്ള നടപടിക്കാണ് പൊലീസ് ആസ്ഥാനത്ത് ശ്രമം തുടങ്ങിയത്. മാസപൂജയ്ക്ക് രണ്ട് ദിവസം മുന്‍പുതന്നെ വനിതാ പൊലീസുകാരെ എത്തിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ മൂന്ന് എ.ആര്‍ ക്യാമ്പുകളിലെ വനിതാ പൊലീസുകാരെയാണ് വിന്യസിക്കുക. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് സുരക്ഷാ ചുമതല. രണ്ട് ഡിവൈ എസ്. എസ് പിമാര്‍, നാല് സി ഐ മാര്‍ 15 എസ് ഐ മാര്‍ ഉള്‍പ്പെടെ 20 പേര്‍ അടങ്ങുന്ന മൂന്ന് സംഘത്തെ പമ്പയിലും സന്നിധാനത്തും വിന്യസിക്കും. പൊലീസ് സ്റ്റേഷനുകളിലെ യുവതികളായ പൊലീസുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് ക്യാമ്പ് അംഗങ്ങളെ നിയമിക്കുന്നത്. അതേസമയം, പൊലീസുകാരുടെ എതിര്‍പ്പ് പ്രതിഷേധം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനെട്ടാംപടിയില്‍ ഉള്‍പ്പെടെ യുവതികളായ പൊലീസുകാരെ നിയോഗിക്കാനാണ് നിര്‍ദേശം. വനിതാ പൊലീസുകാരെ തടയാന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 17 ന് വൈകിട്ട് 5 നാണ് മാസപൂജയ്ക്ക് ശബരിമല നട തുറക്കുക. ഉച്ചയോടെ അയ്യപ്പഭക്തരെ പമ്പയില്‍ നിന്ന് കടത്തിവിടും. ഇവര്‍ക്കൊപ്പം വനിതാ പൊലീസുകാര്‍ മല ചവിട്ടിയാല്‍ ഭക്തര്‍ തടയുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുന്നേ വനിതാ പൊലീസുകാരെ നിയമിക്കാന്‍ നീക്കം നടക്കുന്നത്.

Top