രാഹുലിന്റെ വായടപ്പിച്ച് അര്‍ണബ് ഗോസ്വാമി…റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തേ പറ്റൂ എന്ന് അര്‍ണബിന്റെ വാദം, താന്‍ തന്നെ കേസ് കൊടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായതില്‍ രാഹുല്‍ ഈശ്വറിന്റെ വായടപ്പിച്ച് അര്‍മബ് ഗോസ്വാമി. പമ്പയില്‍ നടക്കുന്ന പ്രതിഷേധ സമരം അക്രമാസക്തമായി മാറുകയാണ്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടിവിയുടെ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ഭക്തന്മാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് അര്‍ണബ് രാഹുല്‍ ഈശ്വറിനോട് ചോദ്യങ്ങള്‍ ചോദിച്ചതും ക്ഷുഭിതനായതും.

എന്ത് തരം ഭക്തിയാണ് ഇത്..എന്ത് ഭക്തന്മാരാണ് അവര്‍..സ്ത്രീകളെ ആക്രമിക്കുന്നതാണോ ഭക്തി എന്ന് ചോദിച്ച അദ്ദേഹം രാഹുല്‍ ഈശ്വറിനോട് ഇതിനെതിരെ നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെടുകയായിരുന്നു. സമരത്തിന് മുന്നില്‍ നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ താന്‍ തന്നെ പോലീസ് കേസ് കൊടുക്കുമെന്നും മാപ്പ് പറയുന്നതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

83 വയസായ എന്റെ മുത്തശ്ശിയും ഞാനും ഈ സംഘര്‍ഷത്തിനിടയിലാണെന്ന് രാഹുല്‍ പറഞ്ഞു. ഇതിന് മറുപടിയായി അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളേയല്ലെന്നും എന്റെ റിപ്പോര്‍ട്ടറിന്റെ സുരക്ഷിതത്വം ആണ് എനിക്ക് പ്രധാനമെന്നും അര്‍ണബ് പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോളേ ഞാന്‍ പറഞ്ഞതാണ് ഇത് കലാപങ്ങള്‍ക്ക് ഇടയാക്കുമെന്ന്…അതൊന്നും കേള്‍ക്കാതെ താന്‍ മുന്നോട്ട് പോയെന്നും അര്‍ണബ് പറഞ്ഞു.

Top