സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജി.മാധവന്‍ നായര്‍: ഹിന്ദുവിന്റെ ആചാരങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതെന്തിന്?

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. സര്‍ക്കാര്‍ ഹിന്ദുവിന്റെ ആചാരങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ചത് ഭീരുത്വമാണെന്നും പാതിരാത്രിയില്‍ ആര്‍ക്ക് വേണമെങ്കിലും അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടി ഭീരുത്വമാണ്. ഹിന്ദുവിന്റെ ആചാരങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നതെന്തിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? പിന്നെ എന്തുകൊണ്ടാണ് ഹിന്ദു വിഭാഗം മാത്രം ലക്ഷ്യകേന്ദ്രമാകുന്നത്..പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നത് അവിടുത്തെ ആചാരമാണ്. അതില്‍ ഭരണഘടനയുടെ ലംഘനമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top