അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; പോലീസ് വണ്ടിക്കും രക്ഷയില്ല, ഡ്യൂട്ടിയില്ല, പൊക്കോളാന്‍

പമ്പ: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞ് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അതിക്രമം. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയും മാലകാണിക്കടാ എന്നാക്രോശിച്ച് അയ്യപ്പ ഭക്തരോട് അസഭ്യ വര്‍ഷവും നടത്തി. ഈ പരിശോധനയില്‍ പോലീസിനും രക്ഷയില്ല.

പൊലീസ് ജീപ്പിനേയും ഇവര്‍ തടഞ്ഞു നിര്‍ത്തി. ‘നിര്‍ത്തടാ വണ്ടി നിര്‍ത്തടാ. ഒരു വണ്ടിയും പോവൂല. ഒരു ഡ്യൂട്ടിയുമില്ല പോയിക്കോ’ എന്നാണ് പൊലീസ് വണ്ടി തടഞ്ഞ ഇവര്‍ ആക്രോശിക്കുന്നത്. കൊല്ലെടാ വണ്ടി കേറ്റി കൊല്ലടാ എന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. ഒടുവില്‍ ഒരു പൊലീസുകാരന്‍ പുറത്തു വന്ന് ലാത്തി വീശിയപ്പോഴാണ് ഇവര്‍ ജീപ്പിന്റെ മുന്നില്‍ നിന്ന് മാറിയത്.

മനിതി സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ വന്ന അയ്യപ്പ ഭക്തരുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അയ്യപ്പ ഭക്തരോട് പ്രതിഷേധക്കാര്‍ കോപിക്കുകയും മാല കാണിച്ചുതരാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Top