രാഹുല്‍ ഗാന്ധി പോണ്‍താരത്തിനൊപ്പം: പ്രചാരണവുമായി സംഘപരിവാര്‍, അതും പൊളിഞ്ഞു

ഡല്‍ഹി: ബിജെപിയുടെയും സംഘപരിവാറിന്റെയും നോട്ടപ്പുള്ളി ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയാണ്. രാഹുലിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണ് സംഘപരിവാര്‍. ദുബായ് സന്ദര്‍ശനത്തിനിടെ ഒന്നരലക്ഷം രൂപ വിലവരുന്ന പ്രഭാത ഭക്ഷണം കഴിച്ചുവെന്നായിരുന്നു ആരോപണം. അത് പൊളിഞ്ഞതോടെ ഇപ്പോള്‍ അടുത്ത ആരോപണവുമായി അവര്‍ രംഗത്തെത്തിയിട്ടുണ്ട്. പോണ്‍ താരത്തിനൊപ്പം അമേരിക്കയിലെ ആഢംബര ഹോട്ടലില്‍ രാഹുല്‍ ഗാന്ധി നില്‍ക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളള യുവതി പോണ്‍ താരമല്ല. മറിച്ച് സ്പാനിഷ് നടിയായ നതാലിയ റാമോസ് ആണ്. രണ്ട് വര്‍ഷം മുന്‍പുളള ചിത്രമാണിപ്പോള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. നതാലിയ തന്നെയാണ് 2017 സെപ്റ്റംബര്‍ 14ന് തന്റെ ഫേസ്ബുക്ക് പേജില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മ രാം തപല്യ എന്നയാളാണ് ആദ്യമായി ഈ വ്യാജ വാര്‍ത്ത ആരോപിച്ചത്. ഫോട്ടോയിലെ കുറിപ്പ് ഇങ്ങനെയാണ്:” അമേരിക്കയിലെ ഏറ്റവും ആഢംബര ഹോട്ടലില്‍ പോണ്‍ താരം നതാലിയ റാമോസിനൊപ്പം പപ്പു. ക്യൂവില്‍ നിന്നെടുത്ത 4000 രൂപ രാജകുമാരന്‍ ഇന്ന് ചിലവാക്കി.” തുടര്‍ന്ന് ഈ ചിത്രം വ്യാപകമായി പങ്കു വെക്കപ്പെടുകയായിരുന്നു.

217ല്‍ രാഹുല്‍ ഗാന്ധി നടത്തിയ രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനത്തിനിടെ നടന്ന പരിപാടിയിലാണ് നതാലിയ രാഹുലിനൊപ്പം പടമെടുത്തത്. ബെര്‍ഗ്രുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ നതാലിയയും പങ്കെടുത്തിരുന്നു. അമേരിക്കയില്‍ അറിയപ്പെടുന്ന നടിയാണ് നതാലിയ റാമോസ്. ഹൗസ് ഓഫ് അനുബിസ് അടക്കമുളള പ്രശസ്തമായ ടിവി സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട്.

Top