പിതാവിനെ കൊന്നവരോട് ദയകാണിച്ചു; മോചനം എതിര്‍ക്കാത്തതിന് രാഹുലിന് നന്ദി പറഞ്ഞ് നളിനി

ചെന്നൈ:പിതാവിന്‍റെ കൊലപാതകികളോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍. 25 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നളിനി അടക്കമുള്ള ഏഴ് പ്രതികള്‍.

നളിനിയുമായി ന്യൂസ് 18 കത്തുവഴി നടത്തി അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം. ജയിലില്‍ കഴിയുന്ന താനും ഭര്‍ത്താവ് മുരുകനും ഉടന്‍ ജയില്‍ മോചിതരാകുമെന്ന വാര്‍ത്ത മക്കളുമായി പങ്കുവെക്കാനുള്ള ആഗ്രഹവും നളിനി പ്രകടിപ്പിച്ചു. വീട്ടില്‍ ഉടന്‍ തിരിച്ചെത്തുമെന്നും മക്കളോടൊത്ത് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാനാകുമെന്നാണ് മക്കളോട് നളിനിക്ക് പറയാനുള്ളത്. വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിലാണ് നളിനി താമസിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റ് സൗമനസ്യം കാണിക്കാനായി പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തില്‍ നിരവധി ദുഖകരമായ സന്ദര്‍ഭങ്ങള്‍ ഉണ്ടായി അവയെല്ലാം മറക്കാന്‍ ആഗ്രഹിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ കൂടെ ഇനിയുള്ള ജീവിതം ജീവിക്കണമെന്നും നളിനി പറഞ്ഞു.പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറക്കുകയും 2016 ല്‍ ജയലളിത സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏഴുപ്രതികളെയും മോചിപ്പിക്കാനുള്ള തമിഴ്നാട് ഗവണ്‍മെന്‍റിന്‍റെ അപേക്ഷക്കെതിരെ കേന്ദ്ര ഗവണ്‍മെന്‍റ് കോടതിയെ സമീപിച്ചിരുന്നു.

Top