രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നിലേക്ക് യെച്ചൂരി എത്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവരെ ഇഫ്താര്‍ വിരുന്നില്‍ ആദരിച്ചു. നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയും പ്രണബും തമ്മിലുള്ള സൗഹൃദ സംഭാഷണം ഇഫ്താര്‍ വിരുന്നില്‍ ശ്രദ്ധേയമായി. രാഹുലിന്റെ ഇഫ്താര്‍ വിരുന്നില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്തു. യെച്ചൂരിയെ കൂടാതെ മറ്റ് പ്രതിപക്ഷ അംഗങ്ങളെയും ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇന്നലെയായിരുന്നു ദില്ലിയിലെ താജ് പാലസില്‍ വച്ച് രാഹുല്‍ ഗാന്ധി ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്.

Top