‘ഭരണഘടന വെറും കടലാസാകാതിരിക്കാൻ എല്ലാവർക്കും നീതി ഉറപ്പാക്കണം’: രാഹുൽഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​യി മാ​റാ​തി​രി​ക്കാ​ൻ നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. കോ​ൺ​ഗ്ര​സ് കു​ടും​ബ​വാ​ഴ്ച​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രി​ഹ​സി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ൻറെ പ്ര​തി​ക​ര​ണം.

കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി കു​ടും​ബ​ങ്ങ​ളാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​ത്തി​ൻറെ “വ​ലി​യ ഉ​ത്ക​ണ്ഠ” ആ​ണെ​ന്നാ​യി​രു​ന്നു മോ​ദി വി​മ​ർ​ശ​നം. രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളി​ലെ കു​ടും​ബ​വാ​ഴ്ച ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ജ​നാ​ധി​പ​ത്യ സ്വ​ഭാ​വം ന​ഷ്ട​മാ​കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​നാ​ണ് മു​റി​വേ​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കുടുംബ രാഷ്ട്രീയം എന്നു പറയുമ്പോൾ, ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ രാഷ്ട്രീയത്തിൽ വരാൻ പാടില്ല എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ അനുഗ്രഹത്തോടെയും കഴിവുകളുടേയും അടിസ്ഥാനത്തിൽ ആർക്കും രാഷ്ട്രീയത്തിൽ വരാം. എന്നാൽ, തലമുറകളായി ഒരു രാഷ്ട്രീയ പാർട്ടിയെ ഒരു കുടുംബം ഭരിക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഭീഷണിയാകും’, മോദി കൂട്ടിച്ചേർത്തു.

Top