രാഹുലിന്റെ വിദേശ പൗരത്വം: ഹിന്ദു ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി; അയോഗ്യനാക്കണമെന്ന ആവശ്യം നിരാകരിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശ പൗരനാണെന്ന് ആരോപിച്ച് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് നല്‍കിയ ഹര്‍ജി ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശകമ്പനി എഴുതിവച്ചാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോയെന്നു കോടതി ചോദിച്ചു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നു ഹര്‍ജി നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് കോടതിയില്‍ വാദിച്ചു. എന്നാല്‍ അങ്ങനെ ആഗ്രഹിക്കാത്ത ആരുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

തിരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ പൗരത്വം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയപരാതിയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് രാഹുലിനു നോട്ടീസ് നല്‍കിരുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണെന്നു 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം.

2003-ല്‍ രജിസ്റ്റര്‍ ചെയ്ത ബാക്‌ഡ്രോപ് ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും രാഹുല്‍ ഗാന്ധിയാണന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറയുന്നു. അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ താന്‍ ബ്രീട്ടീഷ് പൗരനാണെന്നു രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ 1970 ജൂണ്‍ 19, ഉച്ചയ്ക്ക് 2.28നാണ് രാഹുല്‍ ജനിച്ചതെന്നും ആശുപത്രി റെക്കോഡില്‍ കുഞ്ഞിന്റെ പേര് ബേബി ഓഫ് സോണിയാ ഗാന്ധി എന്നാണു രേഖപ്പെടുത്തിയതെന്ന വിവരങ്ങളും പരാതിക്കു പിന്നാലെ പുറത്തു വന്നിരുന്നു. ഡല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഇതേ ആശുപത്രിയിലാണ് പതിനെട്ടു മാസത്തിനു ശേഷം 1972 ജനുവരി 12ന് പ്രിയങ്കയും ജനിച്ചത്.

Top