ആന്റണിയുടെ മകനെതിരെ സരിതയുടെ ലൈംഗിക പീഡന പരാതിക്കിടെ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മുൻ പ്രതിരോധമന്ത്രി എ .കെ ആന്റണിയുടെ മകനെതിരെ സരിതയുടെ ലൈംഗിക ആരോപണം അതിശക്തമായി ഉയരുന്നതിനിടെ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസിനെ കുറിച്ചും വിശദമായി ചര്‍ച്ച നടന്നുവെന്നാണ് സൂചന.കെപിസിസി ഭാരവാഹിപ്പട്ടികയെ കുറിച്ച് ചര്‍ച്ച ചെയ്തു.മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ തന്നെ ശാരീരികവും മാനസികമായും പീഡിപ്പിച്ചെന്നാണ് സരിതയുടെ പരാതി. രാജ്യസഭയിലെ ഉന്നതനെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ച ഇയാള്‍ ചൂഷണം ചെയ്തുവെന്നാണ് പരാതി. പിതാവിന്റെ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ തന്നെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നാണ് പരാതി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടന്നില്ല. സോളാർ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഈ പരാതി വീണ്ടും ചർച്ചയാക്കുകയാണ് സരിത. ഈ പരാതിയിൽ പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങൾക്കെതിരേയും ആരോപണമുണ്ട്. ആന്റോസ് ആന്റണിയെന്ന വ്യവസായിക്കെതിരെയും പരാതി ഉയർന്നിരുന്നു .ഇതിനിടെയാണ് രാഹുൽ ഗാന്ധിയുമായി ആന്റണിയുടെ കൂടിക്കാഴ്ച്ച .

സോളാര്‍ കേസില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയുള്ളതായാണ് വിവരം. കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. സംസ്ഥാന നേതാക്കളെ രാഹുല്‍ ഇക്കാര്യം അറിയിച്ചിരുന്നു. എങ്ങനെ പ്രശ്‌നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്നീട് മറുപടി നല്‍കും. AKS -SARITHA NAIR1മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു.അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എം.എം.ഹസന്‍ പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്നും ഹസന്‍ വ്യക്തമാക്കി. കെ.പി.സി.സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും ഹസന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.ഹസനെ കൂടാതെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവരും രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹി കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാർ അഴിമതിയിൽ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മുൻ പ്രതിരോധമന്ത്രിയായ ആന്റണിയുടെ മകനെതിരായ ആരോപണവും ശക്തമാക്കിക്കൊണ്ട് സരിതയുടെ രംഗപ്രവേശനം . ഈ പരാതിയും ഡിജിപി രാജേഷ് ദിവാൻ പരിശോധിക്കുമെന്നാണ് സൂചന . നേരത്തെ വന്ന ഈ വാർത്ത പുറത്തുവന്നിരുന്നു എന്നാൽ ഒരു മാധ്യമവും ഏറ്റെടുത്തിരുന്നില്ല. ആന്റണിയുടെ രാഷ്ട്രപതി മോഹം തടയാനുള്ള നീക്കമായും ഇതിനെ വിലയിരുത്തിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ കോൺഗ്രസിനെ വെട്ടിലാക്കാൻ ആൻണിയുടെ മകനെതിരായ ആരോപണവും പൊടി തട്ടിയെടുക്കുകയാണ് .സോളാർ അന്വേഷണത്തിലൂടെ കോൺഗ്രസ് നിരയെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസിന്റെ അടിത്തറ തകർക്കാമെന്നത് സർക്കാരിന്റെ വ്യാമോഹമാണെന്ന് സോളാർ റിപ്പോർട്ട് പുറത്തുവന്നപ്പോൾ എ.കെ. ആന്റണി പ്രതികരിച്ചിരുന്നു. വേങ്ങരയിൽ വോട്ടെടുപ്പ് നടന്നപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണ്. ഇന്ന് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം കോൺഗ്രസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും ആന്റണി പറഞ്ഞു. മകനെതിരായ പരാതി ഉയർന്നു വന്ന വിവരം അറിയാമായിരുന്ന ആന്റണി സോളാർ വിഷയത്തിൽ മുന്നേ ആരോപണം കടുപ്പിക്കുകയായിരുന്നു ഇതിന് പിന്നാലെയാണ് ആന്റണിയുടെ മകനെതിരായ ആരോപണവും സജീവമാകുന്നത്.സരിതയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌താൽ ആന്റണിയുടെ മകൻ അറസ്റ്റിലാവാനും സാധ്യതയുണ്ട്.

Top