ഭയമില്ല, ഭയപ്പെട്ട് പിന്നോട്ടില്ല; എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ; ഫോണ്‍ ചോര്‍ത്തുന്നതിനെ ശക്തമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിനെ ശക്തമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഭയമില്ല ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്കും തന്റെ ഓഫീസിലുള്ളവര്‍ക്കും ആപ്പിള്‍ സന്ദേശം ലഭിച്ചു വെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ ആത്മാവ് അദാനിയുടെ ഒപ്പമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാം സ്ഥാനത്തും മോദിയും അമിത് ഷായും രണ്ടും മൂന്നും സ്ഥാനത്തുമാണ്. സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയാണെന്നും വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം ആദാനിക്ക് തീറെഴുതി നല്‍കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതിനിടെ ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. കൃത്യമായ കണക്കുണ്ടായാല്‍ മാത്രമേ ഫണ്ട് എല്ലാവരിലേക്കും എത്തുകയുള്ളുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

മഹുവ മോയ്ത്ര, ശശി തരുരുര്‍, സുപ്രിയ ശ്രീ നേതും, പവന്‍ ഖേഡ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, രാഘവ് ഛദ്ദ, അസദുദ്ദീന്‍ ഒവൈസി, കെ.സി വേണുഗോപാല്‍, മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, ശ്രീറാം കര്‍റി എന്നിവര്‍ക്കാണ് ഫോണ്‍ ചോര്‍ത്തുന്നതായി ആപ്പിളില്‍ നിന്ന് നിര്‍ദേശം ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top