രാഹുലിന്റെ പ്രസംഗത്തിന് കിടിലന്‍ പരിഭാഷ; പരിഭാഷകയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

പത്തനാപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് പ്രവര്‍ത്തകരടക്കം എല്ലാവരും അന്വഷിച്ചത്.

ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളും മാധ്യമപ്രവര്‍ത്തകയും അഭിഭാഷകയും സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ഫാക്വല്‍ട്ടിയുമായജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ശബ്ദം മലയാള സ്വരമാക്കി മാറ്റിയത്. വാക്കുകളുടെ ആശയം ഒട്ടും ചോരാതെ മലയാളികള്‍ക്ക് എളുപ്പം മനസിലാക്കാന്‍ സഹായകരമാകുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയായിരുന്നു ജ്യോതി സംസാരിച്ചത്.

രാഹുല്‍ സംസാരിക്കുന്ന അതേ വേഗത്തില്‍ തന്നെയായിരുന്നു ജ്യോതിയുടെ പരിഭാഷയും ജ്യോതി നേരത്തെ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു. 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു.

Top