കോണ്‍ഗ്രസ് അധ്യക്ഷനായി ദലിത് വിഭാഗത്തിലുള്ള വ്യക്തി..?!! മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രാഹുല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ പിന്‍തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും അണുവിട പിറകോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും രാഹുല്‍ നല്‍കിയിരിക്കുകയാണിപ്പോള്‍.

പാര്‍ട്ടിയുടെ അധ്യക്ഷപദത്തിലേക്ക് ഒ ബി സി, എസ് സി-എസ് ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ ആരെങ്കിലും പരിഗണിക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അധ്യക്ഷപദത്തിലെത്തുന്നയാള്‍ ഗാന്ധികുടുംബാഗമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പേര് അധ്യക്ഷപദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അതും രാഹുല്‍ നിരാകരിച്ചു. തന്റെ സഹോദരിയുടെ പേര് ഇക്കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നേടാനായത്.

Top