രാജ്യത്തെമ്പാടും സഞ്ചരിച്ച് നടക്കാത്ത വാഗ്ദാനങ്ങള്‍ മോഡി നല്‍കുന്നുവെന്ന് സോണിയ

OB-YT840_isonia_G

ദിസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെത്തി. രാജ്യത്ത് മുഴുവന്‍ സഞ്ചരിച്ച് മോഡി ജനങ്ങള്‍ക്ക് നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് സോണിയ പറയുന്നു. നരേന്ദ്ര മോഡി ജനങ്ങളില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്തുകയാണ്.

വിദേശരാജ്യങ്ങളില്‍ പോകുന്ന മോഡി അവിടെ ആര്‍ത്തുല്ലസിച്ച് പരസ്പരം കെട്ടിപ്പിടിച്ചും രാജ്യത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചും നടക്കുന്നു. അതേസമയം, തിരികെ എത്തുനന് മോഡി വിദ്വേഷം വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി ആരോപിക്കുന്നു. അസമിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി വര്‍ഗീയ രാഷ്ട്രീയം വളര്‍ത്തുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സോണിയ പറയുകയുണ്ടായി. വര്‍ഗീയത പരത്തി സമൂഹത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്നേഹത്തോടെയും ഒരുമയോടെയും ജീവിക്കുന്ന അസമിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപിയെന്നും സോണിയ വ്യക്തമാക്കി.

അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം മോഡി മറന്നുപോയെന്നും സോണിയ പറഞ്ഞു. അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

Top