സഭാ തര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കും; ഇടത് മുന്നണി വെട്ടിലായി

സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെ മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ രംഗത്ത്.

സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. മലങ്കരസഭ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട പശ്ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി കൺവീനർ തോമസ് മാർ അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സർക്കാർ ഇടപെട്ട് തർക്കം പരിഹരിക്കുകയാണെങ്കിൽ കൊടിയുടെ നിറം നോക്കാതെ സഹായിക്കുമെന്ന് അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് വിളിച്ചത് അനുഗ്രഹമായാണ് കാണുന്നത്. നേരത്തെ കേന്ദ്ര സർക്കാർ എടുത്ത നിലപാട് ഓർത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായിട്ടായിരുന്നു. ഇപ്പോൾ അതിൽ മാറ്റമുണ്ടെന്നാണ് തോന്നലെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്. തങ്ങൾക്ക് അനുകൂലമായി സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നതിലൂടെ സംസ്ഥാന സർക്കാർ വലിയ ആർജവം കാണിച്ചുവെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

Top