ഉമ്മന്‍ചാണ്ടിക്ക് ഐടിയും വില്പന ചരക്ക്; മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നില്‍ നമസ്‌ക്കരിക്കുന്നുവെന്ന് പരിഹസിച്ച് വിഎസ്

BL29_ACHUTHANANDAN

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വെബ് പേജ് തുടങ്ങിയിരുന്നു. ഇതിനെ പരിഹസിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പരിഹാസത്തിന് വിഎസ് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് വിഎസിന്റെ വിമര്‍ശനം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ മനസ്സിലാകുമെന്നും വിഎസ് പറഞ്ഞു. 28000 മലയാളികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ജോലി ലഭിച്ച ഇന്‍ഫോപാര്‍ക്ക് ആക്രി വിലയ്ക്ക് സ്മാര്‍ട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോഴത്തെ ഐടി വികസനത്തെപ്പറ്റി വാചാലനാകുന്നതും താന്‍ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാള്‍ ചര്‍മശക്തി ഉള്ളത് കൊണ്ടാണെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മന്‍ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ ഐടിയും ഒരു വില്പന ചരക്കാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാര്‍. അല്‍പം ചരിത്രത്തിലേക്ക് കടക്കാം. എല്‍ഡിഎഫ് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറുനനുസരിച്ച് സ്മാര്‍ട്ട് സിറ്റി 2016ല്‍ പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അങ്ങനെ 33000 പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. 2013ല്‍ പൂര്‍ത്തിയാക്കേണ്ട ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയെന്ന് വീമ്പടിക്കുന്നതെന്നും വിഎസ് പറഞ്ഞു

മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നില്‍ നമസ്‌ക്കരിക്കുന്നു. ഉദ്ഘാടന മാമാങ്കം നടത്തിയ ഈ സ്ഥലത്ത് ഒരു വലിയ കമ്പനി പോലും വന്നിട്ടില്ല. വന്നതാകട്ടേ ചില തട്ടുകടകളും ബാര്‍ബര്‍ഷോപ്പുകളും മാത്രം. അവിടെ പോയി നോക്കുന്ന ആര്‍ക്കും ഇത് മനസ്സിലാകുമെന്നും വിഎസ് പറഞ്ഞു

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ വെബ് പേജും ഫേസ്ബുക്ക്, ടിറ്റര്‍ അക്കൗണ്ടുകള്‍ വിഎസ് തുടങ്ങിയിരുന്നത്. മണിക്കൂറുകള്‍ക്കകം വലിയ പ്രതികരണമാണ് അതിന് ലഭിച്ചിരുന്നതും. എന്നാല്‍ വിഎസിനെ പരിഹസിച്ച് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതുകയായിരുന്നു.

കമ്പ്യൂട്ടറിനെ എതിര്‍ത്തിരുന്ന സപിഐഎം 80കളില്‍ നിങ്ങള്‍ നടത്തിയ സമരത്തിലൂടെ കേരളത്തിന് നഷ്ടമായത് ഇന്ത്യയുടെ ഐടി തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ്, അങ്ങയുടെ സമരകോലാഹലം മൂലം ഒരു പതിറ്റാണ്ടുകാലത്തെ നഷ്ടം എത്ര കനത്തതായിരുന്നുവെന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ട കാര്യമല്ലല്ലോയെന്ന് മുഖ്യമന്ത്രി വിഎസിനോട് തുറന്ന കത്തില്‍ ചോദിച്ചിരുന്നു.

Top