മോദിയുമായി ഹോട്ട് സ്റ്റാര്‍ രാഖി സാവന്തിന് എന്താണ് ബന്ധം? മോദി പറഞ്ഞിട്ടാണ് വസ്ത്രം ധരിച്ചതെന്ന് താരം

actress-rakhi-sawant

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച വേഷമിട്ട് ഹോട്ട് സ്റ്റാര്‍ രാഖി സാവന്ത് രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതെങ്ങനെ ബിജെപി സഹിക്കുമെന്ന് പലരും ചോദിച്ചു. എന്നാല്‍, ഇതിനുപിന്നിലെ കഥ ഇങ്ങനെയല്ല. മോദിയും രാഖി സാവന്തും തമ്മില്‍ നല്ല ബന്ധമാണ്. മോദിയുടെ അനുവാദത്തോടെയാണ് താരം വേഷമിട്ടത്.

മാധ്യമങ്ങളിലൂടെ വന്ന വിമര്‍ശനം താന്‍ കാര്യമാക്കുന്നില്ലെന്ന് രാഖി പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള തന്റെ സ്നേഹത്തില്‍ നിന്നും പ്രണയത്തില്‍ നിന്നുമാണ് ഈ വസ്ത്രമുണ്ടായതെന്നാണ് രാഖി പറയുന്നത്. തന്റെ വസ്ത്രത്തെക്കുറിച്ച് തര്‍ക്കങ്ങളുണ്ടാക്കാതെ സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കാനും രാഖി ഇന്ത്യക്കാരെ ഉപദേശിക്കുന്നുണ്ട്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് മുതല്‍, കര്‍ഷക ആത്മഹത്യവരെ ഇന്ത്യയില്‍ നടക്കുമ്പോള്‍ എന്തിന് തന്റെ വസ്ത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുവെന്നും രാഖി ചിക്കാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.ഇന്നലെ ചിക്കാഗോയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് വിവാദവേഷം ധരിച്ച് രാഖി എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rakhi

നരേന്ദ്രമോദിയെയും അമിത് ഷായെയും കൊണ്ട് മതിപ്പ് തോന്നിക്കാനാണ് താനിങ്ങനെ ചെയ്തതെന്നാണ് രാഖിയുടെ വിശദീകരണം. ഇവര്‍ രണ്ട് പേരെയും തനിക്ക് ഒരുപാട് ഇഷ്ടമാണ്. താന്‍ ബിജെപിയുടെ മകളാണ്. തന്റെ സ്വപ്നപുരുഷനായ മോദിയെ ഈ വേഷത്തിലൂടെ സ്വാധീനിക്കാനാകുമെന്ന് തനിക്കറിയാമെന്നും രാഖി സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയെല്ലാ വേദിയിലും പോകുമ്പോളും ഈ വേഷം ധരിക്കുമെന്ന് പറഞ്ഞ രാഖി, സമാനമായി മോദിയുടെ ചിത്രമുള്ള സാരിയും ഒരുക്കുന്നുണ്ടെന്നും വ്യക്തമാക്കി.

മോദിയെ അപമാനിച്ചുവെന്ന ആരോപണത്തിനും രാഖിക്ക് കൃത്യമായ മറുപടിയുണ്ട്. മോദിയുടെ അനുവാദം വാങ്ങിയാണ് താനീ വേഷം ധരിച്ചതെന്നും, ഇല്ലെങ്കില്‍ തന്നെ ജയിലിലിടട്ടെയെന്നും പറയുന്നു. താന്‍ നാട്ടിലുള്ള എല്ലാവരോടും മറുപടി പറയേണ്ട കാര്യമില്ലെന്നും മോദിയും താനും തമ്മിലീ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. ബിജെപിക്ക് താന്‍ ഒപ്പം വേണമെന്ന് തോന്നുമ്പോളെല്ലാം കൂടെയുണ്ടാകുമെന്നും രാഖി പറയുന്നു.

ചിക്കാഗോയിലെ പരിപാടിക്ക് പുറമേ, സാന്‍ഫ്രാന്‍സിസ്‌കോയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കും രാഖി സാവന്ത് ഇതേ വേഷം ധരിച്ചാണത്രേ എത്തിയത്. ഇന്ത്യയേയും മോദിയേയും പ്രതിനിധീകരിച്ചാണ് താനീ സ്ഥലങ്ങളിലെത്തിയത്. ഈ വസ്ത്രം ലേലം ചെയ്ത് നല്‍കുമെന്നും രാഖി സാവന്ത് പറയുന്നു . സയ്ക്കി എന്ന ഡിസൈനറാണ് വിവാദമായ വസ്ത്രം രൂപകല്‍പ്പന ചെയ്തത്. മുന്‍പ് നരേന്ദ്രമോദിയെ ബോയ്ഫ്രണ്ടാക്കണമെന്ന് പറഞ്ഞും രാഖി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. നവമാധ്യമങ്ങളില്‍ വലിയ ആക്രമണമാണ് രാഖി സാവന്ത് നേരിടുന്നത്. മോദിയെയും രാജ്യത്തെയും അപമാനിച്ചുവെന്നും രാഖിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Top