കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി അടി വീഡിയോ…

ഹരിയാന: വിവാദ പ്രസ്താവനകള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടം നേടിയ രാഖി സാവന്ത് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പക്ഷേ ഇത്തവണ ചര്‍ച്ചയാകുന്നത് രാഖി സാവന്തിന് കിട്ടുന്ന അടിയും അതിന് ശേഷം രാഖിയുടെ വീഴ്ചയുമാണ്. എന്തായാലും വാചക കസര്‍ത്ത് പോലെയല്ല ഗുസ്തിയെന്ന് ഇപ്പോള്‍ താരത്തിന് മനസിലായി കാണണം.
ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റിലാണ് സംഭവം. വനിതാ ഗുസ്തി താരത്തോട് ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചു. അടുത്ത നിമിഷം ദാ അടികൊണ്ട് താഴെ..

വയറും നടുവും വേദനിക്കുന്നുവെന്ന് പറഞ്ഞ് റിങില്‍ വീണ രാഖിയെ ഒടുവില്‍ എടുത്തുകൊണ്ടാണ് സംഘാടകരും വനിതാ പൊലീസും ആശുപത്രിയിലേക്ക് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top