മലയാളത്തിലെ താരങ്ങള്‍ കണ്ടു പഠിക്കൂ…മീ ടൂ ആരോപണങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് വിശാല്‍

ചെന്നെ: രാജ്യത്ത് ഒട്ടുമിക്ക എല്ലാ മേഖലകളില്‍ നിന്നും മീ ടൂ വിലൂടെ സ്ത്രീകള്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നു പറയുകയാണ്. തമിഴില്‍ നിന്നും ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനും മീ ടൂ ആരോപണങ്ങള്‍ പരിശോധിക്കുന്നതിനുമായി മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് തമിഴ്നടന്‍ വിശാല്‍ അറിയിച്ചു.
മീ ടൂ ക്യംപെയിനിന്റെ ഭാഗമായി വെളിപ്പെടുത്തലുകള്‍ വന്നു തുടങ്ങിയിട്ട് ഒരാഴ്ച ആകുമ്പോഴേക്കും അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി മൂന്നംഗത്തെ സംഘത്തെ നിയോഗിച്ച് കഴിഞ്ഞതായാണ് നടികര്‍ സംഘത്തിന്റെയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും പ്രസിഡന്റുമായ വിശാല്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുതിയതായി റിലീസിനൊരുങ്ങുന്ന തന്റെ ചിത്രത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളും, അതായത് നടികര്‍ സംഘം, ഫെഫ്‌സി, ടിഎഫ്പിസി, ഫിലിം ചേംബര്‍ ഇവയെല്ലാം ഈ കമ്മിറ്റി നിരീക്ഷിക്കുമെന്ന് പറഞ്ഞ വിശാല്‍ സിനിമാ മേഖലയിലെ എല്ലാ സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുതല്‍ മുന്‍നിര നടിമാര്‍ വരെ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീ ടൂ വിവാദത്തില്‍ ഗാനരചയിതാവ് വൈരമുത്തുവിനു പിന്നാലെ ഗായകന്‍ കാര്‍ത്തിക്കിന്റെ പേര്വും ഗായിക ചിന്‍മയി ശ്രീപദ ആരോപണവുമായി രംഗത്തു വന്നിന്നു. കാര്‍ത്തിക്കിന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് ഞാന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും കാര്‍ത്തിക്കിനെതിരെയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു.

karthik chinmayi

കാര്‍ത്തിക്കിനെതിരെ ലൈംഗികാരോപണവുമായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാതെ ഒരു യുവതി തനിക്കയച്ച സന്ദേശം ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തക സന്ധ്യാമേനോന്‍ ട്വീറ്റ് ചെയ്തിരുന്നു. ഒരിക്കല്‍ തന്നെ തൊടാനാഗ്രഹിക്കുന്നുവെന്നു കാര്‍ത്തിക്ക് പറഞ്ഞിട്ടുണ്ട്. തന്നെ ആലോചിച്ച് സ്വയംഭോഗം ചെയ്തിട്ടുണ്ടെന്നു വരെ കാര്‍ത്തിക് പറഞ്ഞതായി യുവതി മെസേജില്‍ പറയുന്നു. വെറുപ്പ് തോന്നിക്കുന്ന മനോരോഗി എന്നു വരെ ഗായകനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.

karthik sandhya menon

Top