ജയലളിതയുടെ ജീവിതം സിനിമയാകുന്നു; അമ്മയായി നിത്യാ മേനോന്‍

തമിഴ് ജനതയുടെ അമ്മയായിരുന്നു അന്തരിച്ച ജയലളിത. സിനിമയിലൂടെ മനം കവര്‍ന്ന് പിന്നീട് നേതാവായി അവരുടെ മനസില്‍ പ്രതിഷ്ഠ നേടിയ സ്ത്രീ. ജയലളിതയുടെ വിയോഗം തമിഴ്നാട്ടുകാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെ നിരവധി സംവിധായകര്‍ ഇവരുടെ ജീവിതകഥ പറയുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തുവിട്ടത് സംവിധായകന്‍ എംആര്‍ മുരുഗദോസ് ആയിരുന്നു. നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലഷ്മി ശരത്കുമാര്‍ ജയലളിതയെ അവതരിപ്പിക്കും എന്നായിരുന്നു മുരുഗദോസിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്ത് പുതിയ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

ദ അയണ്‍ ലേഡി എന്ന പേരിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശിനി ആണ്. ഇതില്‍ ജയലളിതയായി വേഷമിടുന്നത് മലയാള താരം നിത്യാമേനോന്‍ ആണെന്നാണ് സൂചന. ജലയളിതയുടെ ജീവിതം ആറാം തവണ തിയേറ്ററിലെത്തുമ്പോള്‍ നിത്യാമേനോന്‍ ആയിരിക്കും നായിക എന്ന് പ്രിയദര്‍ശിനി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാര്‍ത്തകള്‍. മാത്രമല്ല, അഭിനേതാക്കള്‍ ആരെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും മുരുഗദോസ് അറിയിച്ചിട്ടുണ്ട്.

Top