ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി ബില്‍ 6.85 കോടി രൂപ; ഭക്ഷണത്തിന് മാത്രം 1.1 കോടി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാച്ചെലവ് സംബന്ധിച്ച കണക്കുകള്‍ പുറത്ത്. 75 ദിവസത്തെ ചികില്‍സയ്ക്കായി ചെന്നെ അപ്പോളോ ഹോസ്പിറ്റല്‍ ഈടാക്കിയത് 6.85 കോടി രൂപയാണ്. ചികില്‍സാ ചിലവുകളുടെ കണക്കില്‍ 6 കോടി 85 ലക്ഷത്തിന് പിറകെ 44.56 ലക്ഷത്തിന്റെ മറ്റ് ചിലവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന് മാത്രം 1.1 കോടിയാണ് ചെലവായത്.

ജയലളിതയുടെ മരണത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന പാനലിന് മുന്നില്‍ സമര്‍പ്പിച്ച രേഖയിലാണ് ചികില്‍സാ ഇനത്തിലെ വന്‍ തുക വ്യക്തമാക്കുന്നത്. ബില്ലിന്റെ പകര്‍പ്പു സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു പേജ് വരുന്ന ചികില്‍സാ ചിലവുകളുടെ കണക്കില്‍ 6 കോടി 85 ലക്ഷത്തിന് പിറകെ 44.56 ലക്ഷത്തിന്റെ മറ്റ് ചിലവുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയലളിതയുടെ ചികിത്സാ ചെലവ് 6.85 കോടി രൂപയാണെന്നും ബില്‍ത്തുകയില്‍ 44 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നും ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനെ അറിയിച്ചു.

രേഖകള്‍ പ്രകാരം ആശുപത്രിയിലെ ഭക്ഷണ ചിലവ് ഇനത്തില്‍ 1,17,04925 രൂപ ചിലവിട്ടതായും വ്യക്തമാക്കുന്നുണ്ട്. സന്ദര്‍ശകര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായാണ് തുക ചിലവിട്ടതായി കാണിച്ചിരിക്കുന്നത്. വിദഗ്ദ ചികില്‍സയ്ക്കായി യുകെയില്‍ നിന്നെത്തിയ ഡോ. റിച്ചാര്‍ഡ് ബേലിന് 92 ലക്ഷം രുപയാണ് നല്‍കിയത്. പ്രഷണല്‍ ചാര്‍ജ്ജ് ഇനത്തില്‍ സിങ്കപ്പൂര്‍ ആസ്ഥാനമായ ഹോസ്പിറ്റലിന് 1.29 കോടിയും റും വാടക ഇനത്തില്‍ 1.24 കോടിയും അനുവദിച്ചിട്ടുണ്ട്.

Top