തമിഴിന് വിശാലുണ്ടെങ്കില്‍, മലയാളത്തിന് ആഷിഖ് അബുവുണ്ട്; നിര്‍മ്മിക്കുന്ന സിനിമകളില്‍ ഇനി കംപ്ലെയിന്റ് കമ്മിറ്റിയുണ്ടാകുമെന്ന് ആഷിഖ് അബുവും

കൊച്ചി: മീ ടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പല മുഖംമൂടികളും അഴിഞ്ഞുവീഴുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ മലയാള സിനിമയിലും പ്രതിഷേധങ്ങളും ഉയരുന്നു. കഴിഞ്ഞ ദിവസം വനിതാ താര സംഘടനയായ ഡബ്‌ള്യു.സി.സി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചലച്ചിത്ര ലോകത്തെ പല കളികളും പുറത്തുവന്നു.

തന്റെ ഉടമസ്ഥതയിലുള്ള സിനിമാ കമ്പനിയായ ഒ.പി.എം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമകളില്‍ അതിക്രമങ്ങള്‍ തടയാനായി ഇന്റേര്‍ണല്‍ കംപ്ലെയിന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് ഇക്കാര്യം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ICC (Internal Complaint Committee) പ്രവര്‍ത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാം.
സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും !

For OPM

Aashiq Abu
Rima Kallingal

fb post ashiq abu
മീ ടൂ ക്യംപെയിനിന്റെ ഭാഗമായി വെളിപ്പെടുത്തലുകള്‍ വന്നു തുടങ്ങിയിട്ട് ഒരാഴ്ച ആകുമ്പോഴേക്കും അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി മൂന്നംഗത്തെ സംഘത്തെ നിയോഗിച്ച് കൊണ്ട് നടികര്‍ സംഘത്തിന്റെയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെയും പ്രസിഡന്റുമായ വിശാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മലയാളത്തില്‍ നിന്നും ആഷിഖ് അബുവും രംഗത്ത് വന്നത് പുത്തന്‍ പ്രതീക്ഷകള്‍ക്ക് ഉണര്‍വ് നല്‍കുകയാണ്.

Top