ഒരു വേനല്‍ കാറ്റായ് കനല്‍.. ആദ്യ ടീസര്‍ ഹിറ്റ്,കനലിലെ ഗാനം കാണാം…

എം.പത്മകുമാറിന്റെ മോഹന്‍ലാല്‍ ചിത്രം ‘കനലി’ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും പ്രധാനവേഷത്തിലെത്തുന്നു.
കനലിന്റെ ഗാനം പുറത്തിറങ്ങി. ഒരു വേനല്‍ കാറ്റായി എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ അനൂപ് മേനോനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്തനടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

എസ്.സുരേഷ് ബാബുവാണ് തിരക്കഥ.ഹണി റോസ്, പ്രതാപ് പോത്തന്‍, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ചിത്രം ഒക്ടോബര്‍ 23ന് തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top