ഇരുള്‍ വീണാല്‍ അഭിനയിക്കാന്‍ തയ്യാറാകാതെ കോളീവുഡ് നടിമാര്‍; വെട്ടിലായി നിര്‍മ്മാതാവും സംവിധായകനും

സിനിമയില്‍ അഭിനയിക്കുന്നവര്‍ ഇരുട്ടി വെളുക്കുന്നത് വരെ പണിയെടുക്കുന്ന ചരിത്രമാണ് നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഇതിനല്‍ നിന്നും വ്യത്യസ്തമായ വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്നത്. കൃത്യ സമയത്ത് ഷൂട്ടിംങ് സൈറ്റിലെത്തുമെങ്കിലും അര്‍ദ്ധരാത്രിവരെ ജോലിയെടുക്കാന്‍ കഴിയില്ലെന്നാണ് തമിഴ് സിനിമാ നടിമാരുടെ നിലപാട്.

കാള്‍ഷീറ്റനുസരിച്ച് സമയത്ത് എത്തുമെങ്കിലും വൈകുന്നേരം 6ന് ശേഷം അഭിനയിക്കാത്ത നടിനടന്മാരുടെ കഥയാണ് കോളിവുഡില്‍ നിന്നും പുറത്ത് വരുന്നത്. ഓവിയ, ലക്ഷ്മിമേനോന്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് ആറ് മണിക്ക് ശേഷം ചിത്രീകരണമുണ്ടെന്ന് പറഞ്ഞാല്‍ മുഖംകറുക്കുന്നവരെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൃത്യസമയത്തു തന്നെ സെറ്റില്‍ എത്തും. പക്ഷെ അവര്‍ക്ക് 6 മണിക്ക് ശേഷം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം മറ്റൊന്നുമല്ല അഭിനയിക്കാന്‍ ഉള്ള മൂഡ് പോകുമത്രേ. 6 മുതല്‍ 7 വരെ കിട്ടുന്ന ഒരു പ്രത്യേക തരം വെളിച്ചത്തില്‍ ഷൂട്ട് വേഗം നടക്കും. നടിമാര്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് കാരണം നഷ്ടം വരുന്നത് നിര്‍മ്മാതാവിനും ആണ്.

പുതുമുഖനടിമാരില്‍ പലരും കരാറില്‍ ഒപ്പിടുമ്പോള്‍ തന്നെ വൈകുന്നേരം ആറ് മണിക്ക് ശേഷം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിക്കും.തമിഴ് താരം വടിവേലു 5 മണിക്ക് ശേഷം അഭിനയിക്കില്ലെന്ന്ും റിപ്പോര്‍ട്ട് വന്നിരുന്നു. 5 ലക്ഷം രൂപയാണ് വടിവേലു വാങ്ങുന്ന പ്രതിഫലം. അത് ഷൂട്ട് ദിവസം വൈകുന്നേരം തന്നെ കിട്ടണം അല്ലെങ്കില്‍ പ്രശ്നമാണെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ നായകനടന്മാര്‍ പലരും കൃത്യസമയത്തു എത്തുകയും എത്ര രാത്രിവരെ വേണോ നില്‍ക്കുകയും ചെയ്യുന്നവര്‍ ആണെന്നും അവര്‍ പറയുന്നു.

Top