വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുന്നു- വെള്ളാപ്പള്ളി:വിഎസ്‌വെള്ളാപ്പള്ളി പോര് കൊഴുക്കുന്നു

തിരുവനന്തപുരം: വിഎസ് വെള്ളാപ്പള്ളി പോര് കൊഴുക്കുക്കുകയാണ് . ബിജെപി കേന്ദ്ര നേതൃത്വവുമായി വെള്ളാപ്പള്ളി അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സുധീരനെയും, സിപിഎം വിഎസിനേയും മുന്നില്‍ നിര്‍ത്തി ക്കൊണ്ടാണ് വെള്ളാപ്പള്ളിക്കെതിരെ തിരിയുന്നത്.അതിനിടെ വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുന്നുവെന്ന് വെള്ളാപ്പല്ലി പരിഹസിച്ചു.ഈഴവര്‍ക്ക് മാത്രം ജാതി പറയാന്‍ പറ്റില്ല, ബാക്കി എല്ലാവര്‍ക്കും ആകാമെന്നാണ് എല്ലാവരുടേയും നിലപാടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അടിമാലിയില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈഴവനെ തകര്‍ക്കാന്‍ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചെത്തുകയാണ്. അധികാരത്തിലെത്താന്‍ സി.പി.എം എന്തും ചെയ്യും ഈ നീക്കങ്ങളൊന്നും വിലപ്പോവില്ല. വെള്ളാപ്പള്ളി വ്യക്തമാക്കി. സി.പി.എം നേതൃത്വത്തിന്റെ ശത്രുവായ അച്യുതാനന്ദനെ തന്നെ തെറി പറയാന്‍ വേണ്ടി മാത്രം നേതൃത്വം ഇറക്കിവിട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഈഴവര്‍ക്ക് മാത്രം ജാതി പറയാന്‍ പറ്റില്ല, ബാക്കി എല്ലാവര്‍ക്കും ആകാമെന്നാണ് എല്ലാവരുടേയും നിലപാട്. 

എല്ലാ സമുദായങ്ങള്‍ക്കും സമുദായം പറയാം ക്രിസ്ത്യാനിക്ക് പറയാം. മുസ്ലീംങ്ങള്‍ക്ക് പറയാം. മുസ്ലീം ലീഗ് ഒരു സമുദായത്തിന്റെ മാത്രം പാര്‍ട്ടിയാണ്. ക്രിസ്ത്യാനികളുടെ മാത്രം പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇപ്പോള്‍ കാന്തപുരം പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. തൃശൂര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാക്കാനും പോകുന്നു. ആര്‍ക്കും പരാതി ഇല്ല, ഈഴവന്‍ മാത്രം ജാതി പറയാന്‍ പാടില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ കഴിഞ്ഞ വര്‍ഷത്തെ ഗുരു സമാധി ദിന പേപ്പറും ഈ വര്‍ഷത്തെ പേപ്പറും എടുത്ത് നോക്കിയാല്‍ യഥാര്‍ഥ കാര്യം അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.  ഇപ്പോള്‍ ദേശാഭിമാനിയില്‍ ദിവസവും ഗുരുവാണ്. ഗുരുവില്ലാത്ത ദിവസമില്ല. ഈ പൊളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ എന്നാണ് ഗുരു സമാധിയില്‍ പോകാന്‍ തുടങ്ങിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Top