മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന് ഗണേഷ് കുമാര്‍

22tv-promo-thre

തെരഞ്ഞെടുപ്പ് പ്രചരണ തര്‍ക്കം അവസാനിക്കുന്നില്ല. ഗണേഷ് കുമാര്‍ സലിംകുമാറിനെതിരെ പ്രതികരിച്ച് വീണ്ടും രംഗത്തെത്തി. മോഹന്‍ലാലിനെതിരെ പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന് ഗണേഷ് കുമാര്‍ ചോദിക്കുന്നു. സലിംകുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് തനിക്ക് ഉപകാരമായിട്ടേയുള്ളൂവെന്നും ഗണേഷ് പരിഹസിച്ചു.

വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്നും പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നുവെന്നും ഇത് അദ്ദേഹം തന്നെ സഹായിക്കാന്‍ ചെയ്തതാണെന്നേ ഞാന്‍ വിശ്വസിക്കുന്നുള്ളൂവെന്നും ഗണേഷ് പറഞ്ഞു. എന്നെ സഹോദരനെപ്പോലെ കാണുന്ന അദ്ദേഹം പത്തനാപുരത്ത് വന്നതില്‍ എന്താണ് വിവാദം? അമ്മയുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പങ്കെടുക്കാത്ത സലീംകുമാര്‍ രാജിവച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നും എംഎല്‍എ പറഞ്ഞു.

ഫലപ്രഖ്യാപനംവരെ മൗനംപാലിച്ച ഗണേഷ് കുമാര്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ ജഗദീഷിനെതിരെ ആഞ്ഞടിച്ചിരുന്നു. നീചനാണ് ജഗദീഷ് കുമാറെന്നായിരുന്നു പ്രതികരണം.

Top