പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചു, അതെല്ലാം കുടുംബത്തിന്റെ മാന്യത കാക്കാന്‍ അച്ഛന്‍ ചെയ്തത്; വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ തന്നെ സൂത്രധാരന്മാര്‍; ഉഷാ മോഹന്‍ദാസ്

സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയവര്‍ തന്നെയാണ് സൂത്രധാരന്മാരെന്നും ,അവര്‍ ചെയ്ത പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം തന്റെ അച്ഛന്‍ ബാലകൃഷ്ണ പിള്ളയുടെ തലയ്ക്ക് വയ്ക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ബാലകൃഷ്ണ പിള്ള പരാതിക്കാരിയെ സാമ്പത്തികമായി സഹായിക്കുന്നതുള്‍പ്പെടെ പലതും ചെയ്തിട്ടുണ്ട്. അതെല്ലാം കുടുംബത്തിന്റെ മാന്യത കാത്തു സൂക്ഷിക്കുവാനാണ്.

ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മോശമായ ഒരു വാക്കുപോലും ഉണ്ടായിരുന്നില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞതായും വെളിപ്പെടുത്തി. പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ച് ഗൂഢാലോചന നടന്നുകാണുമെന്നാണ് ഉഷയുടെ ആരോപണം. ഗണേഷും ചേര്‍ന്ന ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് അത് താനായിട്ടിനി പറയില്ലെന്നാണ് ഉഷ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top