സോളാർ കേസിലെ ലൈംഗിക പീഡനം രാഷ്ട്രീയക്കാരടക്കം 14 പേരെ ഒഴിവാക്കിയെന്ന് പരാതി! സിബിഐയും സർക്കാരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. വേണുഗോപാലും ഉമ്മൻ ചാണ്ടിയും കുടുങ്ങും ?

കൊച്ചി : സോളാർ കേസ് വീണ്ടും സജീവമാകുന്നു .ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലും അടക്കമുള്ളവർ വീണ്ടും പ്രതിയാകുമെന്നു സൂചന . സോളാർ കേസിലെ ലൈംഗിക പീഡനം രാഷ്ട്രീയക്കാരടക്കം 14 പേരെ ഒഴിവാക്കിയെന്ന് പരാതിയുമായി ഇരയായ സ്ത്രീ ഹൈക്കോടതിയിൽ ഹർജിയുമായി എത്തി !

സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസിൽ നിന്നും പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ പുതിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സോളാർ കേസിൽ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്തെന്നാണ് പരാതി.

സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2012-ൽ മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.

സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഇതിൽ ഹൈബി ഈഡൻ എം പിക്കെതിരായ കേസ് തെളിവുകളില്ലാത്തതിനാൽ സിബിഐ കഴിഞ്ഞ ദിവസം എഴുതി തള്ളിയിരുന്നു. സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. വലിയ രാഷ്ട്രീയ വിവാദത്തിനിലെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.

സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപി, മുൻ മന്ത്രി എ പി അനിൽകുമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. അടൂർ പ്രകാശിനെ ദില്ലയിലും, അനിൽ കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പരാതിയിൽ ഇവർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. സോളാ‍ർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

Top