സരിതക്ക് വിഷം കൊടുത്ത് കൊല്ലാൻ ശ്രമം!!സരിതക്ക് സ്ലോ പോയിസൺ നൽകിയത് ആര് ?പിന്നിൽ കേസിലെ പ്രതികളോ ?

കൊച്ചി: സോളാർ കേസ് വിവാദ നായിക സരിത നായരെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമം !വിഷം നൽകി തന്നെ ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സോളാർ കേസിലെ പ്രതി സരിത.എസ്.നായർ. കേസിന്റെ പുരോഗതി സംബന്ധിച്ച് കേന്ദ്ര എജന്‍സികള്‍ തന്നെ സമീപിച്ചുവെന്ന് സരിത എസ് നായര്‍ സ്ഥിരീകരിച്ചിരുന്നു . കേസിലെ പ്രധാന പ്രതിയായ ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കൾക്ക് എതിരായി അന്വോഷണം നടക്കുന്നു .ആർക്കാണ് സരിതയെ കൊല്ലേണ്ടത് ?

സരിത ഉൾപ്പെട്ട വാഹന മോഷണ കേസിൽ മൊഴി നൽകാൻ കൊട്ടാരക്കരയിൽ എത്തിയതായിരുന്നു അവർ. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. വിഷം നാഡികളേയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്. അതിജീവനത്തിന് ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഹാജരാകാനാണ് ഇവർ കൊട്ടാരക്കരയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡിൽ കരിക്കകത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കകത്ത് കാർ നിർത്തിയപ്പോൾ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകർക്കുകയും സരിതയേയും ഒപ്പമുണ്ടായിരുന്നവരേയും അസഭ്യം പറയുകയും അപമാനിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

സംഘർഷത്തിനിടെ കാർ മുന്നോട്ടെടുത്തപ്പോൾ എതിർ സംഘത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക് പറ്റിയതിനാൽ സരിതയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും പേരിലും കേസെടുത്തിരുന്നു. രണ്ട് കേസുകളും കോടതിക്ക് പുറത്ത് തീർപ്പിൽ എത്തിയിരുന്നു. വാദി-പ്രതി ഭാഗങ്ങൾ കോടതിയിൽ മൊഴി മാറ്റുകയും ചെയ്തു. കേസ് വിധി പറയാൻ 29ലേക്ക് മാറ്റിയിട്ടുണ്ട്.

കേരളത്തെ പിടിച്ചുലച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. ഇതിനു പിന്നാലെ പുറത്ത് വന്നത് അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകളായിരുന്നു. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് രാഷ്ട്രീയ മുഖം വന്നിരുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രിയടക്കം കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പ്രതിസ്ഥാനത്ത് നിൽക്കയാണ് സരിതയുടെ പുതിയ ആരോപണം .

 

Top