ഇപി ജയരാജന്‍ പറഞ്ഞെന്ന് അറിയിച്ചൊരാള്‍ തനിക്ക് പത്ത് കോടി വാഗ്ദാനം ചെയ്‌തെന്ന് സരിത.നട്ടാല്‍ കുരുക്കാത്ത നുണയെന്ന് ഇപി,സരിതയുടെ വിസ്താരം തുടരുന്നു.

കൊച്ചി:ഇപി ജയരാജന്റെ പേരില്‍ ഒരാള്‍ തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സരിത.സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവേയാണ് സരിത എസ് നായര്‍ ഈ വെളിപ്പെടുത്തല്‍  നടത്തിയത് .

 

 

പ്രശാന്ത് എന്നയാളാണ് തന്നെ വന്ന് കണ്ടത്.താന്‍ സിപിഎമ്മുകാരനാണെന്നാണ് പറഞ്ഞത്.ജയരാജന്‍ പറഞ്ഞാണ് വരുന്നതെന്നും പറഞ്ഞു.യുഡിഎഫിനെതിരെ സത്യം പറഞ്ഞാല്‍ പണം നല്‍കാമെന്നാണ് അയാള്‍ പറഞ്ഞത്.ആ ഒരു തവണ മാത്രമാണ് പ്രശാന്ത് കണ്ടത്.അയാള്‍ ആരെണെന്ന് തനിക്ക് അറിയില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.ഇയാള്‍ പരഞ്ഞത് സത്യമാണോ എന്ന് അന്വേഷിക്കാന്‍ താന്‍ മുതിര്‍ന്നിട്ടില്ല.കോണ്‍ഗ്രസ്സുകാര്‍ക്ക് എതിരെ സരിത ഇന്നും കമ്മീഷനില്‍ മൊഴി നല്‍കി.തന്റെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ്സ് നേതാക്കളാണെന്ന് സരിത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ബിജു രാധാകൃഷണനും സരിതയെ ഇന്ന് വിസ്തരിച്ചു.സരിതയുടെ അപേക്ഷ പ്രകാരം രഹസ്യ വിചാരണയാണുണ്ടായത്.ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് ഹാജരാക്കുമെന്ന് തന്നെയാണ് സരിത മാധ്യമങ്ങളോട് പറഞ്ഞത്.അതേസംയം താന്‍ സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു.സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തെളിവുകള്‍ പുറത്ത് വന്ന എബ്രഹാം കലമണ്ണിലിനേയും,തമ്പാനൂര്‍ രവിയേയും വിസ്തരിക്കാനും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.സരിത പറഞ്ഞ ചില കാര്യങ്ങളില്‍ ശരിയുണ്ടെന്ന് ബിജു രാധാകൃഷ്ണനും പ്രതികരിച്ചു.

Top