മോദി ആർ എസ്എസിന്റെ പ്രധാനമന്ത്രി!! ഭാരതമാതാവിനോട് കള്ളം പറയുന്നു: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി :നരേന്ദ്ര മോദി ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ആണെന്നും ആ ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. രാജ്യത്തു തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്നും ദേശീയ പൗര റജിസ്റ്റർ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണു രാഹുലിന്റെ ട്വിറ്റര്‍ പ്രതികരണം.

ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കൽ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുൽ ട്വിറ്റ് ചെയ്തത്. ഝൂട്ട്ഝൂട്ട്ഝൂട്ട് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ്.കേന്ദ്രസർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമിച്ചുവെന്ന് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ‘കോൺഗ്രസും അതിന്റെ സഖ്യകക്ഷികളായ ചില നഗര നക്സലുകളും മുസ്​ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ മുസ്​ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ല.രാജ്യത്ത് ഒരു തടങ്കൽ കേന്ദ്രവും ഇല്ല’.രാജ്യത്തെ മുസ്​ലിംകൾക്ക് പൗരത്വ നിയമവും എൻആർസിയും ബാധകമല്ല. എന്റെ സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ എൻ‌ആർ‌സിയെക്കുറിച്ച് എവിടെയും ചർച്ച നടന്നിട്ടില്ലെന്ന് ഇന്ത്യയിലെ 130 കോടി പൗരന്മാരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം മാത്രമാണ് ഇത് അസമിൽ നടപ്പാക്കിയത്– അദ്ദേഹം പറഞ്ഞു.

Top