വാക്കുകള്‍ പാലിച്ച് രാഹുല്‍; 1707 കര്‍ഷകര്‍ക്ക് ഭൂമി ലഭിക്കും, ഛത്തീസ്ഗഡില്‍ ആദിവാസിഭൂമി തിരിച്ചു നല്‍കാന്‍ തീരുമാനം

ഛത്തീസ്ഗഡ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ് രാഹുല്‍ ഗാന്ധി. അദികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍ വായ്പകള്‍ എഴുതി തള്ളുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ വെറും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അത് അദ്ദേഹം ചെയ്തുകാണിച്ചു. ഇപ്പോഴിതാ ആദിവാസികള്‍ക്ക് ഭൂമി തിരിച്ച് നല്‍കാന്‍ തീരുമാനമായിരിക്കുന്നു.
ബസ്തറിലെ ലോഹന്ദിഗുദയില്‍ ആദിവാസികളില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 2005ല്‍ ടാറ്റയ്ക്ക് വേണ്ടി അന്നത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് തിരികെ നല്‍കാന്‍ ധാരണയായത്. വ്യവസായിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷവും നടപടി ആയില്ലെങ്കില്‍ തിരിച്ചു നല്‍കുമെന്നായിരുന്നു ഈ വര്‍ഷം നവംബറില്‍ ജഗ്ദാല്‍പൂരില്‍ വെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്.

1707 കര്‍ഷകര്‍ക്ക് ഭൂമി തിരികെ ലഭിക്കും. 2005ല്‍ ബസ്തറില്‍ സ്റ്റീല്‍പ്ലാന്റ് നിര്‍മിക്കുന്നതിനായി ബിജെപി സര്‍ക്കാരായിരുന്നു ടാറ്റയുമായി കരാറിലെത്തിയത്. 19,500 കോടിയുടെ പദ്ധതിയായിരുന്നു അത്. എന്നാല്‍ 2016ല്‍ ടാറ്റ പദ്ധതിയില്‍ നിന്ന് പിന്മാറിയെന്നും, ഇതിനായി ഏറ്റെടുത്ത ഭൂമി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തുവെന്നും തിരിച്ചു നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു ബിജെപി സര്‍ക്കാരിന്റെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top