ബിജെപിക്കെതിരെ കൈകോര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍; മഹാസഖ്യത്തിന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍. ഇന്ന് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി,എന്‍സിപി നേതാവ് ശരദ് പവാര്‍ മമതാ ബാനര്‍ജി , നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള , സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലില്‍,ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദളിലെ ശരദ് യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ യോഗത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിഎസ്പി നേതാവ് മായാവതി എത്തുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ച് ചേര്‍ത്തത്.ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായികും യോഗത്തില്‍ നിന്ന് വിട്ട് നിന്നേക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് വിശാല സഖ്യം വേണ്ടെന്ന നിലപാടാണ് നേരത്തേ നവീന്‍ പട്‌നായിക് സ്വീകരിച്ചത്.

Top