അമേഠിയില്‍ രാഹുല്‍ പരാജയത്തിലേയ്ക്ക്..!! സ്മൃതി ഇറാനിയ്ക്ക് കൂറ്റന്‍ ലീഡ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 20,000 വോട്ടുകള്‍ക്ക് പിന്നില്‍. ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

വയനാട്ടില്‍ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിടുമ്പോഴാണ് അമേഠിയില്‍ പിന്നിലായത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് സ്മൃതി ഇറാനി ലീഡ് നേടുകയായിരുന്നു.

ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി. തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായതെന്നു ബിജെപി ആരോപിച്ചിരുന്നു.

Top