യുപി മുഖ്യമന്ത്രിയാകുന്നതിന് തന്നെക്കാള്‍ യോഗ്യന്‍ അഖിലേഷ് എന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി -ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി:യു.പി.എലക്ഷനില്‍ പരാജയം സമ്മതിച്ച് കോണ്-ഗ്രസ് .തിരഞ്ഞെടുപ്പ് പ്രക്യാപിച്ച ഉടന്‍ പുറത്തു വന്ന സര്‍വേ ഭലവും ബിജെപിക്ക് അനുകൂലമായതിനു പിന്നാലെ യുപി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തികാണിക്കുന്ന ഷീലാ ദീക്ഷിത് തന്നെയാണ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിലാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.മുഖ്യമന്ത്രിയാകാന്‍ തന്നെക്കാലും എന്തുകൊണ്ടും യോഗ്യന്‍ അഖിലേഷ് തന്നെയാണെന്നാണ് ഷീലയുടെ അഭിപ്രായം. അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറുന്നതിനും തയ്യാറെന്ന അവര്‍ പറഞ്ഞു. വര്‍ഗീയ ശക്തികളെ തകര്‍ക്കുന്നതിനായാണ് കോണ്‍ഗ്രസ് അഖിലേഷിന് ക്ലീന്‍ ചീട്ട് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ പറ്റി ചര്‍ച്ച നടന്നതായി അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരു പക്ഷെ ഇരു പാര്‍ട്ടികളും തമ്മില്‍ ലയിച്ചാല്‍ അഖിലേഷിന് വേണ്ടി മാറി നില്‍ക്കുന്നതിന് തയ്യാറാണെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.ഇന്നലെ പുറത്തുവന്ന അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് ഫലം വന്നിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട് .തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന അഭിപ്രായ സര്‍വേയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് സൂചന. ഏഴ് ഘട്ടങ്ങളിലായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2016 ഒക്ടോബറിലും ഡിസംബറിലുമാണ് ഇന്ത്യ ടുഡേ ആക്‌സിസുമായി ചേര്‍ന്ന് സര്‍വേ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തില്ലെന്നാണ് സൂചന. മാത്രമല്ല, ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു.

ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ഒക്ടോബറില്‍ 31 ശതമാനവും ഡിസംബറില്‍ ലഭിച്ച വോട്ടുകള്‍ 33 ശതമാനവുമായിരുന്നു. ആകെയുള്ള 403 സീറ്റുകളില്‍ 206 മുതല്‍ 216 വരെ സീറ്റുകള്‍ ബിജെപിക്കായിരിക്കുമെന്നും സര്‍വേ പറയുന്നു.നിലവിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്കാണ് രണ്ടാം സ്ഥാനം. 26 ശതമാനം വോട്ടുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. 92 മുതല്‍ 97 വരെ സീറ്റുകള്‍ ഇവര്‍ക്ക് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

വോട്ടുവിഹിതത്തില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സമാജ് വാദി പാര്‍ട്ടിക്ക് ഒപ്പം തന്നെയാണ്. 79 മുതല്‍ 85 വരെ സീറ്റുകള്‍ മായാവതിയുടെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വേ.

Top