ആഭ്യന്തര കലഹം രൂക്ഷം: രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു..!! പ്രതിവിധിയറിയാതെ രാഹുലും കുടുംബവും

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് ശേഷം രാജ്യത്താകമാനം കോണ്‍ഗ്രസ് തിരിച്ചടി നേരിടുകയാണ്. വെറും 52 എംപിമാരാണ് കോണ്‍ഗ്രസില്‍ നിന്നും ജയിച്ച് കയറിയത്. ഇവരുടെ പിന്‍ബലത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് നിലനിൽക്കുന്നെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായിരിക്കും രാഹുല്‍ ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ വെല്ലുവിളിയാണ് ഉയരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ ഉടലെടുത്തിട്ടുള്ള ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്. ഒന്നിനും പരിഹാരം കാണാനാകാതെ ഉഴലുകയാണ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, പിസിസികള്‍ പലതും പിളര്‍പ്പിലേക്കടുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനില്‍ മുഖ്യമന്ത്രിപദത്തില്‍നിന്ന് അശോക് ഗെലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ കൊണ്ടുവരണമെന്ന് എംഎല്‍മാര്‍ ആവശ്യപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവില്‍നിന്നു പ്രധാന വകുപ്പുകള്‍ മാറ്റിയതോടെ പഞ്ചാബിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമായി.

മധ്യപ്രദേശിലും തിരഞ്ഞെടുപ്പു പരാജയം കോണ്‍ഗ്രസിനെ കുറച്ചൊന്നുമല്ല പിന്നോട്ടടിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷം നേരത്തെ തന്നെ ഗവര്‍ണര്‍ക്കു കത്തു നല്‍കുകയും ചെയ്തു.

തെലങ്കാനയില്‍ ആകെയുള്ള 18 എംഎല്‍എമാരില്‍ 12 പേരും ടിആര്‍എസില്‍ ചേര്‍ന്നതോടെ പ്രതിപക്ഷ പദവി പോലും നഷ്ടമാകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. അസംതൃപ്തരുടെ എണ്ണം കൂടിയതോടെ വിമതരെ അനുനയിപ്പിക്കാന്‍ പോലും കഴിയാതെ ഉലയുന്ന നേതൃനിരയാണ് കര്‍ണാടകയില്‍. ചിതറിത്തെറിച്ച നേതൃനിരയെയും കൊണ്ടാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നായിരുന്നു കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ വിമര്‍ശനം.

സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുതല്‍ പാര്‍ട്ടി അജന്‍ഡ തീരുമാനിക്കുന്നതില്‍ വരെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്കുവേണ്ടി കാത്തുനിന്നപ്പോള്‍ ഒന്നും എങ്ങുമെത്താതെ പോയി. കാര്യവിവരവും പ്രാപ്തിയുമുള്ള പ്രാദേശിക നേതൃത്വത്തിന്റെ അഭാവമാണ് ഇന്ന് കോണ്‍ഗ്രസിന് അലട്ടുന്ന പ്രശ്‌നമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബലമാണ്. ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാതെ ബിജെപിക്കു മുന്നില്‍ മുട്ടുമടക്കുന്ന കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ബംഗാളിലും കണ്ടു.

Top