22വര്‍ഷത്തെ സേവനത്തിനുശേഷം കെജ്രിവാളിന്റെ ഭാര്യ ഐആര്‍എസ്സില്‍നിന്നും വിരമിച്ചു

sunita-kejriwal

ദില്ലി: 22വര്‍ഷത്തെ സേവനത്തിനുശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ ഐആര്‍എസ്സില്‍നിന്നും വിരമിച്ചു. സുനിത സ്വയം വിരമിക്കുകയായിരുന്നു.
അവസാനമായി ആദായ നികുതി അപ്പ്ലേറ്റ് ട്രിബ്യൂണില്‍ ആദ്യ നികുതി കമ്മീഷണറായാണ് സുനിതയക്ക് നിയമനം ലഭിച്ചത്.

ഈ വര്‍ഷം ആദ്യം തന്നെ അവര്‍ വിആര്‍എസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ജൂലൈ 15ന് ഇത് പ്രാബല്യത്തില്‍ വരും. ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്തതിനാല്‍ സുനിത പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top