ഗാര്‍ഹിക പീഢനത്തിന് ഭാര്യ പരാതി നല്‍കിയ യുവനേതാവ് വീണ്ടും ചാനല്‍ ചര്‍ച്ചയില്‍; പ്രതിഷേധവുമായി സിപിഎം അണികള്‍

കോഴിക്കോട്: എസ്എഫ്‌ഐ നേതാവായിരിക്കെ പ്രണയിച്ച് വിവാഹം കഴിച്ച സഹപ്രവര്‍ത്തക കൂടിയായ യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ചാനല്‍ ചര്‍ച്ചയില്‍ സജീവമായതില്‍ സിപിഎം അണികളില്‍ വ്യാപക പ്രതിഷേധം.ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസിനെതിരെയണ് ഡിവൈഎഫ്‌ഐ – സിപിഎം അണികളില്‍ പ്രതിഷേധം കനക്കുന്നത്.

മുന്‍എസ്എഫ്‌ഐ നേതാവും കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍ പേഴ്‌സണുമായിരുന്ന സമീഹ സൈതലവിയെയാണ് മുന്‍ കോഴിക്കോട് പോലീസ് കമ്മീഷണറായിരുന്ന അബ്ദുള്‍ഖാദറിന്റെ മകന്‍ കൂടിയായ മുഹമ്മദ് റിയാസ് വിവാഹം ചെയ്തിരുന്നത്.കോഴിക്കോട്ടെ മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു സമീഹ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുടെ പ്രണയം വിവാഹത്തിലേക്കു കടന്നപ്പോള്‍ എസ്എഫ്‌ഐയിലെ ചില സഹപ്രവര്‍ത്തകര്‍ സമീഹയെ ഉപദേശിച്ചിരുന്നുവെങ്കിലും കമ്മീഷണറുടെ മകനായിരുന്നതിനാല്‍ സമീഹയുടെ വീട്ടുകാര്‍ പിന്തുണക്കുകയായിരുന്നു.ഏറെ കെട്ടിഘോഷിച്ച് നടന്ന വിവാഹം പൊട്ടിത്തെറിയിലൂടെ വേര്‍പിരിയലിലെത്തിയത് സിപിഎം അണികളെ ഞെട്ടിച്ചിരുന്നു.Untitled-5

തന്നെ ശാരീരികവുമായും മാനസികമായും റിയാസ് പീഡിപ്പിച്ചുവെന്നും ഡോക്ടറായ തന്നെ പ്രാക്ടീസ് ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്നും മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ സമീഹ ആരോപിച്ചിരുന്നു.പരാതി പുറത്താവുകയും സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയാവുകയും ചെയ്തതോടെ സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിരോധത്തിലായിരുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ മുഖമായി എത്തുന്ന നേതാവിനെതിരെയും സ്വന്തം ഭാര്യ തന്നെ പരാതി നല്‍കിയതിനാല്‍ വിശദീകരിക്കാനും പറ്റാത്ത അവസ്ഥയിലായിരുന്നു പാര്‍ട്ടി നേതൃത്വം.ഇതോടെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ഇടപെട്ട് സമീഹ സൈതലവിയുടെ വീട്ടുകാരുമായി ചര്‍ച്ച നടത്തി പരാതിയില്ലാതെ പരസ്പരം പിരിയാന്‍ ധാരണയിലെത്തുകയായിരുന്നു.

റിയാസിന്റെ രാഷ്ട്രീയ ഭാവി കൂടി പരിഗണിച്ചായിരുന്നു പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ ഒത്തുതീര്‍പ്പ്.എന്നല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് ഭാര്യയോട് മോശമായി പെരുമാറിയതും അത് ചര്‍ച്ചയായതും കണക്കിലെടുത്ത് നടപടി എടുക്കുമെന്ന പ്രതീക്ഷയായിരുന്നു ഭൂരിപക്ഷം നേതാക്കള്‍ക്കുമുണ്ടായിരുന്നത്.ചില നേതാക്കളുടെ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തി ഒരു നടപടിയും റിയാസിന്റെ പേരില്‍ എടുക്കാതെ സിപിഎംനെ ആകെ നാണക്കേടാക്കുന്ന രൂപത്തില്‍ ടിവി ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നത് എന്ത് സംഘടനാ അച്ചടക്കത്തിന്റെ ഭാഗമായാണ് എന്നാണ് ഭൂരിപക്ഷം നേതാക്കളും അണികളും ചോദിക്കുന്നത്.സംഭവം വിവാദമായ സമയത്ത് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മാറിനിന്ന റിയാസ് പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് ഇപ്പോള്‍ ചാനലുകളില്‍ വീണ്ടും സജീവമായത്.

ഇത് പാര്‍ട്ടിക്ക് മാനക്കേടാണെന്നും ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുകയെന്നാണ് സിപിഎം അണികളുടെ നിലപാട്.ചെറിയ കാര്യങ്ങള്‍ക്കുപോലും കടുത്ത അച്ചടക്ക നടപടി എടുക്കുന്ന പാര്‍ട്ടി നേതൃത്വം റിയാസിനെ എന്തടിസ്ഥാനത്തിലാണ് സംരക്ഷിക്കുന്നതെന്നും ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധിയായി പങ്കെടുപ്പിക്കുന്നതെന്നുമാണ് സിപിഎം-ഡിവൈഎഫ്‌ഐ അണികള്‍ ചോദിക്കുന്നത്.വലിയ പ്രതിഷേധമാണ് ഭൂരിപക്ഷം സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കിടയില്‍ റിയാസ് വിവാദവുമായി ബന്ധപ്പെട്ട് ഉയരുന്നത്.

പൊതുസമൂഹത്തിനിടയില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട റിയാസിനെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ നിന്ന് ഒഴിവാക്കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.ഈ സാഹചര്യത്തിലാണ് റിയാസ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായിട്ടാണ് അണികള്‍ കാണുന്നത്.

Top