പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം ജില്ലാ സെക്രട്ടറി; പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി വേദി പങ്കിട്ടു. ഇതില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. ചെര്‍പ്ലശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിയിലാണ് പി കെ ശശി എത്തിയത്.

ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ശശിക്കൊപ്പം ജില്ലാ സെക്രട്ടറി തന്നെ വേദി പങ്കിട്ടത് ചില പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ശശിയെ വേദിയിലിരുത്തിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. വിഷയം വിവാദമായിട്ടും ഇതുവരെ പ്രതികരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവംബര്‍ 26 നാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ആറു മാസത്തേക്ക് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിയെ സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു.

Top