പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയുണ്ടാകുമെന്ന് വിഎസ്.പാര്‍ട്ടി നടപടി ഉറപ്പാക്കിയില്ലെങ്കില്‍ നിയമം അറിയാവുന്ന പരാതിക്കാരി പരാതി പൊലീസിന് കൈമാറും

തിരുവനന്തപുരം:ഷൊർണ്ണൂർ എം എൽ എ പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദൻ. സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. പഠിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു.

അതേസമയം പരാതിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാൽ അപ്പോൾ അഭിപ്രായം പറയാമെന്നും ഷൈലജ വ്യക്തമാക്കി. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ ആരോണപണം മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പി.കെ ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി കൈമാറിയത് കൃത്യമായ മുന്നൊരുക്കങ്ങളോട് തന്നെ. നിയമ സാധുതകള്‍ എല്ലാം അറിയാവുന്ന പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കാതെ പാര്‍ട്ടി നേതൃത്വത്തിന് പരാതി കൈമാറിയത് ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്ന ലക്ഷ്യത്തോടെയാണ്. പെണ്‍കുട്ടിയുടെ ഈ നീക്കത്തിന് പാര്‍ട്ടിക്ക് അകത്തു നിന്നും തന്നെ പിന്തുണയുണ്ടെന്നാണ് വിവരം. അതുകൊണ്ടാണ് പെണ്‍കുട്ടിക്ക് വളരെ വേഗത്തില്‍ പരാതി കേന്ദ്ര നേതൃത്വത്തില്‍ വരെ എത്തിക്കാന്‍ സാധിച്ചത്.
മന്‍പും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള സമാന അച്ചടക്ക നടപടികള്‍ മനസ്സിലാക്കിയാണ് പെണ്‍കുട്ടി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനുമെതിരേ മുന്‍പ് സമാന പരാതികള്‍ വന്നിരുന്നു. രണ്ടുപേരെയും പാര്‍ട്ടി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടികള്‍ എടുത്തത് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഇരു കേസുകളിലും പരാതി നല്‍കിയത് സ്ത്രീകളായിരുന്നില്ല. എന്നാല്‍ പികെ ശശിയുടെ വിഷയത്തില്‍ പെണ്‍കുട്ടി നേരിട്ട് തന്നെ പരാതി പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയത് വിഷയത്തിന്റെ ഗൈരവം കൂട്ടുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടി കൂടുതല്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചന എന്നുമാത്രം പറഞ്ഞ് പാര്‍ട്ടിക്ക് മാറിനില്‍ക്കാനാവില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് പാര്‍ട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ പരാതി കിട്ടിയതായി സ്ഥിരീകരിക്കുകയും അന്വേഷണം നടത്തുമെന്ന് പറയുകയും ചെയ്തത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് എംഎ‍ല്‍എ. പറയുന്നത്. പാര്‍ട്ടിയിലെ പുതിയ ചേരിക്കെതിരേയും ജില്ലയിലെ പ്രമുഖ ഘടകകക്ഷി നേതാവിനെതിരേയുമാണ് ശശിയുടെ ആരോപണമുന നീളുന്നത്.

അതേസമയം ഒരേ വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് എതിര്‍ കക്ഷികള്‍ ആരോപിക്കുന്നു. ഈ നിയമസഭയുടെ കാലത്ത് ലൈംഗികാതിക്രമണം നേരിടുന്ന രണ്ടാമത്തെ എംഎഎല്‍ ആണ് ശശി. മുന്‍പ് കോവളം എംഎല്‍എ വിന്‍സെന്റിനെതിരെ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ യുവതിയുടെ പരാതി പരകാരം വിന്‍സെന്റിനെ ജയിലില്‍ അടച്ചിരുന്നു. രാഷ്ട്രീയമായി ഈ കേസ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ സമാന ആരോപണം ഉണ്ടായപ്പോള്‍ കണ്ണടച്ച്‌ ഇരുട്ടാക്കുന്ന നയമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ശശിയുടെ കാര്യം വന്നപ്പോള്‍ പക്ഷേ, എല്ലാം പാര്‍ട്ടിക്കകത്തു തീര്‍ക്കുമെന്ന നിലപാടിലാണ്.

വിന്‍സന്റുമായി അടുപ്പമുണ്ടെന്നു പറയപ്പെടുന്ന യുവതി ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ സിപിഎം ഇടപെട്ടിരുന്നു. പാര്‍ട്ടി എംഎല്‍എമാര്‍ തന്നെ ആശുപത്രിയിലെത്തി. പൊലീസിന് യുവതി മൊഴി നല്‍കുന്നതും തുടര്‍നടപടികളുമെല്ലാം പാര്‍ട്ടി ഉറപ്പുവരുത്തി. തുടര്‍ന്ന് അറസ്റ്റിലായ വിന്‍സന്റിന് ഏതാനും ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവന്നു. ജാമ്യത്തിലിറങ്ങിയെങ്കിലും കേസില്‍ തീര്‍പ്പായിട്ടില്ല. വിചാരണഘട്ടത്തിലെ യുവതിയുടെ നിലപാടാകും നിര്‍ണായകം. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ സിപിഎമ്മിന്റെ തിരുവനന്തപുരം ഘടകം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു.

സ്വന്തം എംഎല്‍എക്കെതിരെ ആക്ഷേപം ഉണ്ടായപ്പോള്‍ പരാതി തന്നെ കിട്ടിയിട്ടില്ലെന്നാണു സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ആദ്യം പ്രതികരിച്ചത്. ജില്ലാകമ്മിറ്റി കഴിഞ്ഞദിവസം ചേര്‍ന്നപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതുമില്ല. പാര്‍ട്ടി ഓഫിസില്‍ നടന്ന സംഭവമാണു പരാതിക്കാധാരമായിരിക്കുന്നത്. അതേസമയം പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറണമെന്ന് പ്രതിപക്ഷവും ബിജെപി.യും ആവശ്യപ്പെടുന്നുണ്ട്. പൊലീസിലെത്തിയാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ സിപിഎമ്മിനെ കുഴക്കുന്നുണ്ട്. പി.കെ. ശശിക്ക് ജില്ലയിലെ പാര്‍ട്ടിയില്‍ കാര്യമായ സ്വാധീനമുണ്ട്. എന്നിട്ടും എംഎ‍ല്‍എ.യ്ക്ക് പിന്തുണയുമായി പ്രത്യക്ഷത്തില്‍ ആരും എത്തിയിട്ടില്ല.

Top