കേരളത്തില്‍ ഒരിടത്തും താമര വിരിയാന്‍ പോകുന്നില്ല; താമര വല്ല കുളത്തിലും വിരിയുമെന്ന് വിഎസ്

vs-achuthanandan

ആലപ്പുഴ: കേരളത്തില്‍ പൊന്‍താമര വിരിയുമെന്ന് പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തി. കേരളത്തില്‍ ഒരിടത്തും താമര വിരിയില്ല. താമര വല്ല കുളത്തിലും വിരിയുമെന്നാണ് വിഎസ് പറഞ്ഞത്.

കേരളത്തില്‍ താമര വാടുകയേയുള്ളുവെന്നും അദ്ദേഹം പറയുകയുണ്ടായി. മലമ്പുഴയില്‍ തന്നെ തോല്‍പ്പിക്കാന്‍ ശത്രുക്കളായ പലരും ശ്രമിച്ചു. എന്നാല്‍ ശത്രുക്കള്‍ ആരെന്നു വി.എസ്. വ്യക്തമാക്കിയില്ല. എല്‍ഡിഎഫ് നല്ല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. പറവൂര്‍ ഗവ. ഹൈസ്‌കൂള്‍ ബൂത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയതായിരുന്നു വി.എസ്. അച്യുതാനന്ദന്‍.

നാലു മണിയോടെ കുടുംബസമേതമെത്തിയാണ് വിഎസ് വോട്ടു ചെയ്തത്. സാധാരണയായി രാവിലെ വോട്ടു ചെയ്യുന്ന വിഎസ് മലമ്പുഴയില്‍ നിന്നാണ് ഉച്ച കഴിഞ്ഞ് എത്തിയത്. ഭാര്യ വസുമതി, മകന്‍ വി.എ. അരുണ്‍ കുമാര്‍, മരുമകള്‍ ഡോ. രജനി എന്നിവരും ഒപ്പമുണ്ടായിരുന്നു. മലമ്പുഴയില്‍ വോട്ടിങ് ആരംഭിച്ച ശേഷമാണ് വിഎസ് ആലപ്പുഴയില്‍ എത്തിയത്.

Top