വി എസിന്റെ പോരാട്ടവീര്യം ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍

പാലക്കാട് : വി എസിന്റെ പോരാട്ടവീര്യം തനിക്കും ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. വി എസിനെ നേരി കണ്ടത് വലിയ കാര്യമാണെന്നും നടി പറഞ്ഞു.പാലക്കാട് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വി എസും മഞ്ജു വാര്യരും ഒരുമിച്ച് കണ്ടത്. ആദ്യമായി വി എസിനെ കാണുന്നതിലുള്ള സന്തോഷവും മഞ്ജു പ്രകടിപ്പിച്ചു.

തന്നെ കുറിച്ച് മഞ്ജു പറയുന്നത് ചിരിയോടെയാണ് വി എസ് കേട്ടിരുന്നത്. വി എസിനെ അനുകരിക്കുന്ന കലാകാരന്മാരുണ്ടെന്നും അറ്റ് വി എസ് കാണുന്നുണ്ടോയെന്നും നടി ചോദിച്ചിരുന്നു.

Top