വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Achuthanandan

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് എന്ത് പദവി നല്‍കുമെന്നതിനെക്കുറിച്ചുള്ള തീരുമാനമായി. വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ തന്നെയാണ് മന്ത്രിസഭാ തീരുമാനം. ഇതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഇരട്ടപ്പദവി നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരും. 1951ലെ ബില്ലിനാണ് നിയമഭേദഗതി കൊണ്ടുവരിക. അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നത് സംബന്ധിച്ചും ഭരണ പരിഷ്‌കാര കമ്മിഷന്മന്റെ ഘടന സംബന്ധിച്ചും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിരുന്നു. ഇരട്ടപദവി പ്രശ്‌നം ഒഴിവാക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യുകയായിരുന്നു. ആദായകരമായ ഇരട്ടപ്പദവികള്‍ നല്‍കുന്നതിന് നിയമഭേദഗതി വേണ്ടി വരുമെന്നും സഭ ചേരുന്നതിനാല്‍ ഭേദഗതിക്കു സഭയുടെ അംഗീകാരം വേണമെന്നുമായിരുന്നു ശുപാര്‍ശ.

Top