സഖാവ് പുഷ്പനെ കോടിയേരി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ കോടിയേരി എത്തുകയായിരുന്നു. കോടിയേരി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

kodiyeri        kodiyeri 1

പുഷ്പനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണരൂപം:
സഖാവ് പുഷ്പനെ സന്ദര്‍ശിച്ചു. ആരോഗ്യസ്ഥിതി ആരാഞ്ഞു. തലശ്ശേരി സഹകരണ ആശുപത്രിയില്‍ സഖാവിനെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നതായി അവര്‍ അറിയിച്ചു.

 

kodiyeri pushpan

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1994 നവംബര്‍ 25ന് വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ വഴി തടഞ്ഞ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു.

 

Top