രമേശ് ചെന്നിത്തലയുടെ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ്.ബിജെപിക്കും കോൺഗ്രസിനും ഇടയിലെ പാലം ചെന്നിത്തലയുടെ വിശ്വസ്ഥൻ G.V.ഹരി?

തിരുവനന്തപുരം: ചില കോൺഗ്രസുകാർ പകൽ കോൺഗ്രസ്സും രാത്രി ആർ എസ് എസ് ഉം ആകുന്ന പരിപാടി നിർത്തണമെന്ന് മുമ്പ് എ .കെ . ആന്റണി പറഞ്ഞത് നൂറ് ശതമാനം സത്യം മായിരിക്കുന്നു.രമേശ് ചെന്നിത്തലക്ക് എതിരെ ബിജെപി അവിശുദ്ധ ബന്ധം എന്ന ആരോപണത്തിന് പരസ്യമായ തെളിവുകൾ പുറത്ത് വരുമ്പോൾ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ കോൺഗ്രസും ഞെട്ടുകയാണ് . കോൺഗ്രസ്സിലെ കുട്ടികളുടെ സംഘടനയായ ജവഹർ ബാലജനവേദിയുടെ സംസ്ഥാന ചെയർമാൻ G.V .ഹരി പരസ്യമായി R.S.S ന്റെ നേതൃത്വത്തിലുള്ള ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് Rടടനോടും ബിജെപിയോടുമുള്ള ആഭിമുഖ്യം അറിയിച്ച വാർത്ത കേരളം കണ്ടതാണ് . ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു എന്നത് മാത്രമല്ല തന്റെ ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്.

ഉന്നതരായ നേതാക്കന്മാരുടെ അറിവും ശക്തമായ പിന്തുണയും ഇല്ലാതെ കോൺഗ്രസ്സിലെ പോഷക വിഭാഗത്തിന്റെ സംസ്ഥാന നേതാവിന് ഇങ്ങിനെ ചെയ്യാൻ കഴിയില്ല എന്നത് ഉറപ്പാണ്. CPM -BJP അവിശുദ്ധ ബന്ധമുണ്ടെന്നുള്ള ആരോപണം കോൺഗ്രസ്സ് ഉയർത്താൻ തുടങ്ങിയപ്പോൾ തൊട്ടു തന്നെയാണ് GV ഹരി RSS പരിപാടിയിൽ സംബന്ധിക്കുന്നതും എന്നത് ആസുത്രിതമാണെന്ന് വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടയിൽ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും വീണ്ടും ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് . രമേശിന്റെ പഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. പ്രതിപക്ഷം കേരളത്തിൻ്റെ വികസന വഴി മുടക്കികളാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കണ്ണൂരില്‍ ആര്‍എസ്എസുകാരന്‍ കൊലചെയ്യപ്പെട്ട കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി. സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസുകളില്‍ ചുമത്തിയ യുഎപിഎ ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വിധേയനായി ഒഴിവാക്കി. രമേശിന്റെ പഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. കോണ്‍ഗ്രസ് അനുകൂലികളായ എത്രയോ പേര്‍ ഈ സ്ഥാനത്തിനുണ്ട്. ആര്‍എസ്എസുമായി ഒത്തുകളിക്കുന്നത് രമേശിന് നേരത്തെയുള്ളനിലപാടാണ്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസിന് അനുകൂലമായ നിലപാടെടുക്കാന്‍ പാടില്ല. തന്റേത് രമേശ് ചെന്നിത്തലയോടുള്ള എതിര്‍പ്പല്ല രാഷ്ട്രീയ നിലപാടാണെന്നും കോടിയേരി വ്യക്തമാക്കി.

കേരളത്തിന് വഴികാട്ടുന്നവരാണ് ഇടതു സര്‍ക്കാര്‍. വികസനം നടത്തുന്നവരും വികസനം മുടക്കികളുമായുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീങ്ങുന്നു. ഇതിനെ തുറന്നുകാണിക്കാന്‍ സംസ്ഥാനസമിതി തീരുമാനിച്ചു. വിവാദങ്ങള്‍ മൂലം പദ്ധതികളില്‍ നിന്ന് പിന്‍മാറാന്‍ പാടില്ല. വിവാദങ്ങള്‍ക്ക് പുറമെ പോയി ഒരു പദ്ധതിയും നിര്‍ത്തിവയ്ക്കാന്‍ പാടില്ല. നേട്ടങ്ങളില്ലാതാക്കാനാണ് വിവാദങ്ങള്‍ കൊണ്ടുവരുന്നതെന്നും കോടിയേരി ആരോപിച്ചു.

സിപിഎമ്മും ആര്‍എസ്എസും യോജിക്കുന്നെന്ന വിഡ്ഢിത്തം മുല്ലപ്പള്ളിയല്ലാതെ ആരെങ്കിലും പറയുമോയെന്നു കോടിയേരി ചോദിച്ചു. നട്ടാല്‍ മുളയ്ക്കാത്ത നുണ കെപിസിസി അധ്യക്ഷൻ പറയുന്നത് ശരിയല്ല. മുല്ലപ്പള്ളിക്കെതിരെ 1984ല്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ബിജെപി സഹായം സ്വീകരിച്ചത് മുല്ലപ്പള്ളിയാണ്. 1977ല്‍ ആര്‍എസ്എസ് വോട്ടുവേണ്ട എന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായാണ് GV ഹരി അറിയപ്പെടുന്നത്. KPCC മെമ്പർ മാരെ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ജില്ലയായ തിരുവനന്തപുരത്തെനേതാക്കന്മാർ ഗ്രൂപ്പ് വ്യത്യാസം മറന്ന് Rടടമായുള്ള അവിശുദ്ധ ബന്ധം കാരണം ഹരിയെ മാറ്റി നിർത്തിയിരുന്നു. രമേശ് ചെന്നിത്തല നേരിട്ട് കാസർഗോഡ് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാടു നിന്ന് KPCC മെമ്പറാക്കാൻ ശ്രമം നടത്തിയിരുന്നു. പ്രാദേശിക നേതാക്കന്മാരും പ്രവർത്തകരും രാജി ഭീഷണി മുഴക്കുകയും AICC ക്ക് പരാതി പ്രളയവുമായപ്പോൾ രമേശ് ചെന്നിത്തലക്ക് തലക്കാലം ഹരിയെ മാറ്റി നിർത്തേണ്ടി വന്നു.

ഗ്രൂപ്പ് വ്യത്യാസം മറന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം കോൺഗ്രസ്സ് നേതാക്കന്മാർക്കും G.V ഹരിയോട് വല്ലാത്ത എതിർപ്പുണ്ട്. അത്തരം ഒരാളെ രമേശ് ചെന്നിത്തല സ്വന്തമായി കൊണ്ടു നടക്കുന്നതും സംരക്ഷിച്ചു നിർത്തുന്നതും Rടട മായുള്ള ഈ അവിഹിത ബന്ധം കൊണ്ട് തന്നെയാണെന്ന് പറയപ്പെടുന്നു. KSU വിലൂടെയൊ യൂത്ത് കോൺഗ്രസ്സിലൂടെയൊ ഒന്നും വളർന്നു വരാത്ത ഒരാളെ സംസ്ഥാന നേതാവായി ഒരു സുപ്രഭാതത്തിൽ പ്രതിഷ്ഠിച്ചതും കോൺഗ്രസിൽ ബാലജനവേദി സംസ്ഥന ചെയർമാനാക്കിയതും രമേശ് ചെന്നിത്തലയുടെ മാത്രം തല്പര്യമായിരുന്നു

 

Top