ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്‌: രമേശ്‌ ചെന്നിത്തല

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ്
ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല.

ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്‌ പാര്‍ട്ടിയെന്നും ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ച്‌ പാര്‍ട്ടി തിരിച്ച്‌ വരുമെന്നും ചെന്നിത്തല പറഞ്ഞു. വര്‍ക്കിംഗ്‌ കമ്മിറ്റി കൂടി തുടര്‍നടപടി സ്വീകരിക്കും. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ച്‌ തുടങ്ങിയെന്നും ചെന്നിത്തല വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. ഗാന്ധി കുടുംബം മുന്‍പോട്ടു വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാല്‍, പ്രവര്‍ത്തക സമിതി ചേരുന്നതില്‍ നേതൃത്വം മൗനം തുടരുകയാണ്.

Top