
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പതിനഞ്ച് ദിവസത്തിനകം തീരുമാനിക്കാമെന്ന് നടന്‍ ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിന് അതീതമായി തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം കടുത്തുരുത്തിയില്‍ നിന്ന് ലാലു അലക്‌സ് മത്സരിച്ചേക്കുമെന്ന് അഭ്യുഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കുന്നതിനെക്കുറിച്ച് അറിയിക്കാമെന്നുള്ള ലാലു അലക്‌സിന്റെ പ്രതികരണം. ലാലു അലക്‌സ് ഇടതുപക്ഷത്തിന്റെ സ്ഥാനാത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.