കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ്…

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പൊളിച്ചടുക്കി സന്ദീപ് ജി വാര്യർ രംഗത്ത് .കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണ് എന്നാണ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ടി.പി സെന്‍കുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ചാണ് സന്ദീപിന്റെ പുതിയ പോസ്റ്റ്.

അഭ്യന്തര മന്ത്രിയായിരിക്കെ ടി പി സെന്‍കുമാറിനെ ഡി ജി പി ആക്കിയതാണ് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണന്നും കുറ്റബോധമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സെന്‍കുമാറിനെ നിയമിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി പറയുകയാണെങ്കില്‍ അതിനൊരു സാങ്കേതികത്വ പിന്‍ബലമെങ്കിലും ഉണ്ട്. ടി.പി. സെന്‍കുമാര്‍ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ടാണ്. അല്ലാതെ താക്കോല്‍ദ്വാര സംവരണത്തിലൂടെ അല്ല. ടിപി സെന്‍കുമാറിന് ഐപിഎസ് കിട്ടാന്‍ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടില്ല.അര്‍ഹതകൊണ്ട് കിട്ടിയതാണെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ്. ടിപി സെൻകുമാറിനെ ഡിജിപി ആക്കിയത് താൻ ചെയ്ത മഹാപരാധമായിരുന്നത്രേ.

ടി.പി സെൻകുമാർ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ടാണ്. അല്ലാതെ താക്കോൽദ്വാര സംവരണത്തിലൂടെ അല്ല .

ഡിജിപിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ചുമതല അല്ല. മുഖ്യമന്ത്രിയുടെ ചുമതലയാണ്. സെൻകുമാറിനെ നിയമിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മൻചാണ്ടി പറയുകയാണെങ്കിൽ അതിനൊരു സാങ്കേതികത്വ പിൻബലമെങ്കിലും ഉണ്ട്.

ടിപി സെൻകുമാറിന് ഐപിഎസ് കിട്ടാൻ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടില്ല മിസ്റ്റർ ചെന്നിത്തല. അർഹത കൊണ്ട് മാത്രം കിട്ടിയതാണ് സെൻകുമാർ സാറിന്റെ തോളിലെ നക്ഷത്രങ്ങൾ .

Top