പാലക്കാട് ചിറ്റിലംചേരിയിൽ ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി

പാലക്കാട് : പാലക്കാട് ചിറ്റിലംചേരിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയും ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയംഗവും കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയുമാണ്‌ കൊല്ലപ്പെട്ട യുവതി . മേലാർകോട് കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചീകോട് പയ്യകുണ്ട് സ്വദേശി സുജീഷ് ആലത്തൂർ പൊലീസിൽ കീഴടങ്ങി.

ചിറ്റിലംചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം പ്രതി സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന സൂര്യപ്രിയ മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top